SignIn
Kerala Kaumudi Online
Sunday, 18 October 2026 12.05 AM IST

മഴ കളിമുടക്കി; ഇന്ത്യ-വിൻഡീസ് അഞ്ചാം ട്വന്റി-20 ഉപേക്ഷിച്ചു, പരമ്പര 2-2ന് സമനിലയിൽ

match-abandoned-
ചിന്ന സ്വാമി സ്റ്റേഡിയത്തിൽ മഴ പെയ്തപ്പോൾ

ബംഗളൂരു: മഴ വില്ലനായതോടെ ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള അഞ്ചാം ട്വന്റി-20 മത്സരം ഉപേക്ഷിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2ന് സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ട്രോഫികൾ പങ്കിട്ടു. മഴയെ തുടർന്ന് ഏറെ വൈകിയാണ് മത്സരം തുടങ്ങിയത്. ഒമ്പത് ഓവറിൽ ചുരുക്കിയാണ് കളി ആരംഭിച്ചത്.

ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. മഴ വന്ന് കളി തടസപ്പെടുന്നതിന് മുമ്പ് തന്നെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യൻ ബാറ്റർമാർ ചിന്നസ്വാമിയിൽ കാഴ്ചവച്ചത്. 7.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെന്ന മികച്ച നിലയിലായിരുന്ന ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴേക്കും വീണ്ടും മഴ തകർത്ത് പെയ്‌തു. പത്ത് പന്തിൽ നിന്ന് 30 റൺസെടുത്ത ഇഷാൻ കിഷനാണ് ഇന്ത്യൻ നിരയിലെ ടോപ്പ് സ്‌കോറർ. നമൻ ധീർ ആറു പന്തിൽ 26 റൺസുമായി പുറത്താകാതെ നിന്നു. വീണ്ടും മഴ എത്തിയതോടെ മത്സരം നിർത്തിവയ്ക്കുകയായിരുന്നു.

തുടർന്ന് മഴ മാറാത്തതിനാൽ കളി പുനരാരംഭിക്കാനായില്ല. വെസ്റ്റ് ഇൻഡീസിന് ഇന്ത്യൻ സ്‌കോർ പിന്തുടരാനുള്ള അവസരവും ലഭിച്ചില്ല. രാത്രി 10.21ന് മത്സരം ആരംഭിച്ചാൽ അഞ്ചോവർ വീതമുള്ള പോരാട്ടം നടത്താമെന്നായിരുന്നു അറിയിപ്പ്. അങ്ങനെയെങ്കിൽ വെസ്റ്റ് ഇൻഡീസിന് വിജയിക്കാൻ അഞ്ചോവറിൽ 85 റൺസ് നേടേണ്ടിവരുമായിരുന്നു. എന്നാൽ മഴ തുടർന്നതോടെ ആ സാധ്യതയും അടഞ്ഞു. മത്സരം ഫലമില്ലാതെ അവസാനിച്ചതോടെ പരമ്പരയിൽ ഇരു ടീമുകൾക്കും രണ്ട് വിജയങ്ങൾ വീതമായി. അഞ്ചാം മത്സരത്തിൽ ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യയുടെയും വെസ്റ്റ് ഇൻഡീസിന്റെയും പ്രതീക്ഷകൾ മഴയിൽ പൊലിഞ്ഞു.

English Summary

The fifth T20 international between India and West Indies at Chinnaswamy Stadium, Bengaluru, was abandoned due to persistent rain. India had scored 118/5 in 7.4 overs when play was halted permanently. This resulted in the five-match series ending in a 2-2 draw, with both teams sharing the trophy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MATCH ABANDONED, LATESTNEWS, SPORTS, INDVSWI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360