SignIn
Kerala Kaumudi Online
Monday, 29 June 2026 1.46 AM IST

സമനിലയോടെ അൾജീരിയയും ഓസ്ട്രിയയും നോക്കൗട്ടിൽ

world-cup

അൾജീരിയ 3- ഓസ്ട്രിയ 3

കൻസാസ് സിറ്റി : ഗ്രൂപ്പ് ജെയിൽ നടന്ന അവസാന മത്സരത്തിൽ 3-3ന് സമനിലയിൽ പിരിഞ്ഞ അൾജീരിയയും ഓസ്ട്രിയയും നോക്കൗട്ടിലേക്ക് കടന്നു. അർജന്റീനയ്ക്ക് പിന്നിൽ ഓസ്ട്രിയ നാലുപോയിന്റുമായി രണ്ടാം സ്ഥാന ക്കാരായപ്പോൾ അൾജീരിയ മൂന്നാം സ്ഥാനക്കാരായി.

28-ാം മിനിട്ടിൽ മാർക്കോ അർനോട്ടോവിച്ചിലൂടെ ഓസ്ട്രിയയാണ് ആദ്യ ഗോളടിച്ചത്.45-ാം മിനിട്ടിൽ റഫീക്ക് ബെൽഗാലി അൾജീരിയയെ ഒപ്പമെത്തിച്ചു. 55-ാം മിനിട്ടിൽ മാഴ്സെൽ സാബിസ്റ്റർ ഓസ്ട്രിയയെ മുന്നിലെത്തിച്ചു. 60-ാം മിനിട്ടിലും 90+3-ാം മിനിട്ടിലും റിയാദ് മഹ്റേസ് ഗോളടിച്ചതോടെ അൾജീരിയ മുന്നലെത്തി. എന്നാൽ 90+6-ാം മിനിട്ടിൽ സാസ കാലാസിച്ച് ഓസ്ട്രിയയ്ക്ക് വേണ്ടി സമനില ഗോൾ നേടുകയായിരുന്നു.

രണ്ടാം റൗണ്ടിൽ കരുത്തരായ സ്പെയ്നാണ് ഓസ്ട്രിയയുടെ എതിരാളികൾ. സ്വിറ്റ്സർലാൻഡാണ് അൾജീരിയയുടെ എതിരാളികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360