SignIn
Kerala Kaumudi Online
Tuesday, 30 June 2026 3.53 AM IST

നാടിളക്കാൻ കെ.സി.എൽ ഫാൻ ലീഗുമായി കെ.സി.എ

തിരുവനന്തപുരം: കെ.സി.എൽ മൂന്നാം സീസണിന് മുന്നോടിയായി കേരള ക്രിക്കറ്റ് അസോസിയേഷൻ കെ.സി.എൽ ഫാൻ ലീഗ് സംഘടിപ്പിക്കുന്നു. ഇതാദ്യമായാണ് കാണികൾക്കായി ടർഫ് ക്രിക്കറ്റ് ടൂർണമെന്റ് ഒരുങ്ങുന്നത്. ആദ്യ മത്സരം ജൂലായ് നാലിന് നടക്കും. അത്യാധുനിക ക്രിക്കറ്റ് ടർഫുകളിലാണ് മത്സരങ്ങൾ നടക്കുക.

നിലവിൽ കേരള ക്രിക്കറ്റ് ലീ​ഗിലെ ടീമുകളുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഫാൻ ലീ​ഗ് നടത്തുന്നത്. ഓരോ ജില്ലയിൽ നിന്നും 32 ടീമുകൾക്ക് വീതം മത്സരങ്ങളിൽ പങ്കെടുക്കാം. സോഫ്റ്റ് ടെന്നീസ് ബോൾ ഉപയോഗിച്ച് നോക്കൗട്ട് അടിസ്ഥാനത്തിലാണ് ജില്ലാതല മത്സരങ്ങൾ നടക്കുക. ജൂലായ് 4, 5 തീയതികളിൽ തിരുവനന്തപുരത്താണ് ആദ്യ മത്സരങ്ങൾ നടക്കുക. തുടർന്ന് 11, 12 തീയതികളിൽ കോഴിക്കോടും 18, 19 തീയതികളിൽ തൃശൂരും മത്സരങ്ങൾ നടക്കും. കൊച്ചിയിൽ 25, 26 തീയതികളിലും ആലപ്പുഴയിൽ ആഗസ്റ്റ് 1, 2 തീയതികളിലും കൊല്ലത്ത് ആഗസ്റ്റ് 8, 9 തീയതികളിലുമാണ് മത്സരങ്ങൾ.

ആറ് ജില്ലകളിലെയും ചാമ്പ്യന്മാർ തമ്മിൽ ചാമ്പ്യൻസ് റൗണ്ടിൽ ഏറ്റുമുട്ടും.ഇതിൽ പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ ഗ്രാൻഡ് ഫിനാലെയിൽ കെ.സി.എൽ ഫാൻ ലീഗ് കിരീടത്തിനായി മാറ്റുരയ്ക്കും. ടീമുകളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങളാണ്. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 25,000 രൂപയും ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപ സമ്മാനം. പങ്കെടുക്കുന്ന എല്ലാവർക്കും കേരള ക്രിക്കറ്റ് ആസോസിയേഷൻ സർട്ടിഫിക്കറ്റും നൽകും. സംസ്ഥാന തലത്തിൽ നടക്കുന്ന ഫൈനലിലിലെ ജേതാക്കളെ കാത്തിരിക്കുന്നത് 30,000 രൂപയും കെസിഎൽ ഫാൻ ലീഗ് ചാമ്പ്യൻസ് ട്രോഫിയുമാണ്.

ഫാൻ ലീഗിലേക്കുള്ള രജിസ്ട്രേഷൻ സൗജന്യമാണ്. താത്പര്യമുള്ളവർ തങ്ങളുടെ ടീമിനെ പരിചയപ്പെടുത്തുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ റെക്കാഡ് ചെയ്ത് സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യണം. മികച്ച അവതരണവും എഡിറ്റം​ഗ് നൈപുണ്യവും വീഡിയോയുടെ സ്വീകാര്യതയും വിലയിരുത്തപ്പെടും.വീഡിയോ പങ്കുവെക്കുമ്പോൾ @KeralaCricketAssociation, @kcl_t20 എന്നീ പേജുകൾ ടാഗ് ചെയ്യണം. തുടർന്ന് ഈ പോസ്റ്റിന്റെ ലിങ്ക് വാട്സ്ആപ്പ് നമ്പറുകളിലേക്ക് അയച്ചു നൽകുന്നതോടെ രജിസ്ട്രേഷൻ പൂർത്തിയാകും. തിരുവനന്തപുരം, കൊല്ലം ജില്ലക്കാർ 8943 935935 എന്ന നമ്പറിലും കൊച്ചി, ആലപ്പുഴ ജില്ലകളിലുള്ളവർ 8606 935935 എന്ന നമ്പറിലുമാണ് വാട്സ്ആപ്പ് ചെയ്യേണ്ടത്. തൃശൂർ ജില്ലക്കാർ 9539 019595 എന്ന നമ്പറിലേക്കും കോഴിക്കോട് ജില്ലയിലുള്ളവർ 7356 935935 എന്ന നമ്പറിലേക്കുമാണ് ലിങ്ക് അയക്കേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360