
കോഴിക്കോട്: ഷോട്ട്പുട്ടിൽ 12-ാം സ്ഥാനത്തായിപ്പോയ പറളി എച്ച്.എസ്.എസിലെ ഹിരൺ എം. ബിനു ഹാമർ ത്രോയിൽ സ്വർണം നേടി. 45.08 മീറ്റർ ദൂരം എറിഞ്ഞാണ് പ്ലസ് വൺ വിദ്യാർത്ഥിയായ ഹിരൺ സ്വർണം നേടിയത്. ഈ വർഷം വിരമിക്കുന്ന സ്കൂളിലെ കായികാദ്ധ്യാപകൻ മനോജ് മാഷിനുള്ള ദക്ഷിണയാണ് തന്റെ സ്വർണമെന്ന് ഹിരൺ പറഞ്ഞു.
മൂന്ന് വർഷമായി മനോജ് മാഷിന്റെ കീഴിലാണ് പരിശീലനം.
പാലക്കാട് പാലക്കയം സ്വദേശികളായ കല്ലേക്കാട് എ.ആർ ക്യാമ്പിലെ എ.എസ്.ഐ ബിനു എം.വിയുടെയും ബിജിന എം.ബിയുടെയും മകനാണ്. സഹോദരി ഹൃദ്യ ബാസ്കറ്റ്ബോൾ താരമാണ്. 44.10 മീറ്റർ എറിഞ്ഞ ആലപ്പുഴ എസ്.ഡി.വി സ്കൂളിലെ ബിന്യാമിൻ ഷമീറിനാണ് വെള്ളി. 42.16 മീറ്റർ എറിഞ്ഞ പാലക്കാട് ജി.എച്ച്.എസ്.എസ് പട്ടാമ്പിയിലെ ഗോകുൽ പിയ്ക്കാണ് വെങ്കലം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |