SignIn
Kerala Kaumudi Online
Friday, 30 October 2026 2.45 PM IST

വൈഭവിനെ പുറത്തിരുത്തി, ഇഷാൻ തിരിച്ചെത്തി; ടോസ് നേടിയ ഇന്ത്യയ്ക്ക് ബൗളിംഗ്

cricket-team
ഇന്ത്യൻ ടീം

ഓക്‌ലൻഡ്: ന്യൂസിലന്‍ഡിനെതിരായ നാലാം ട്വന്റി20യിലും ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യൻ ടീം ഇന്നിറങ്ങുന്നത്. പരിക്കുമാറി ഇഷാൻ കിഷൻ തിരികെയെത്തിയതോടെ കൗമാരതാരം വൈഭവ് സൂര്യവംശി പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായി. ആദ്യ മൂന്ന് കളികളിലും തിളങ്ങാൻ കഴിയാതിരുന്ന പേസർ ഭുവനേശ്വർ കുമാറിന് പകരം മായങ്ക് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

വൈഭവ് പുറത്തായതോടെ ഇന്ന് സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ സഖ്യം തന്നെയാകും ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരു മാറ്റവുമായാണ് ആതിഥേയർ ഇന്നിറങ്ങിയത്. കെയ്ൽ ജൈമിസണ് പകരം നഥാന്‍ സ്മിത്തിനെ ന്യൂസിലൻ‌ഡ് അന്തിന ഇലവനിൽ ഉൾപ്പെടുത്തി. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് പരമ്പര ഇതിനകം സ്വന്തമാക്കിയ ഇന്ത്യ ഈ മത്സരത്തിലും ജയം തുടര്‍ന്ന് പരമ്പര തൂത്തുവാരാനാകും ലക്ഷ്യമിടുന്നത്. അതേസമയം, സ്വന്തം മണ്ണിൽ ഇതുവരെ ജയം നേടാൻ കഴിയാത്ത കിവീസിന് ഇനിയുള്ള രണ്ട് മത്സരങ്ങൾ നിർണായകമാണ്.

English Summary

India won the toss and chose to bowl in the fourth T20 against New Zealand in Auckland. With the series already secured, India made two changes to their playing eleven, bringing in Ishan Kishan and Mayank Yadav. New Zealand also made one change. India aims for a clean sweep, while the hosts seek their first home victory.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA VS NEW ZEALAND 4TH T20, VAIBHAV SOORYAVANSHI, ISHAN KISHAN, INDIA PLAYING XI, INDIA VS NEW ZEALAND 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360