SignIn
Kerala Kaumudi Online
Saturday, 31 October 2026 12.14 AM IST

മെഡൽമേലേ മലപ്പുറം

sports

അത്‌ലറ്റിക്സിൽ ഹാട്രിക് അടിക്കാൻ മലപ്പുറം ജില്ല, സ്കൂളുകളിൽ ഐഡിയൽ തന്നെ

കോഴിക്കോട് : സംസ്ഥാന സ്കൂൾ കായികമേളയടെ അത്‌ലറ്റിക്സിൽ അവസാന ദിനമായ ഇന്ന് അദ്ഭുത പ്രകടനങ്ങളൊന്നുമുണ്ടായില്ലെങ്കിൽ മലപ്പുറം തുടർച്ചയായ മൂന്നാം കിരീടത്തിൽ മുത്തമിടും. ചാമ്പ്യൻ സ്കൂളായ ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരിയുടെ ചിറകിലേറി കുതിക്കുന്ന മലപ്പുറം 16 സ്വർണവും 20 വെള്ളിയും 16 വെങ്കലവുമുൾപ്പെടെ 168 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള പാലക്കാടിനേക്കാൾ വ്യക്തമായ ലീഡ് നേടി.പാലക്കാടിന് 12 സ്വർണവും 15 വെള്ളിയും 13 വെങ്കലവുമുൾപ്പെടെയുള്ളത് 128 പോയിന്റാണ്.

ഇന്നലെ 54 പോയിന്റാണ് ട്രാക്കിൽ നിന്നും ഫീൽഡിൽനിന്നുമായി മലപ്പുറത്തിന്റെ താരങ്ങൾ നേടിയത്. മൂന്നാം ദിനം 14 പോയിന്റെ വ്യത്യാസമേ പാലക്കാടുമായി ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇന്നലത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 40 പോയിന്റിന്റെ ലീഡ് നേടാൻ മലപ്പുറത്തിനായി. ക്രോസ് കൺട്രിയുടെ ഫലം ഓവറോൾ കിരീടത്തിനായുള്ള പോയിന്റിൽ പരിഗണിക്കില്ല. ഫലത്തിൽ 15 ഫൈനലുകളിലെ പോയിന്റുകളാണ് അവസാന ദിനം കിരീടപ്പോരിൽ ചേർക്കപ്പെടൂ. 10 വീതം സ്വർണവും വെള്ളിയും 9 വെങ്കലവുമായി 88 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തേക്ക് കയറി.

ഐഡിയൽ മുന്നേറ്റം

സ്കൂളുകളിൽ മലപ്പുറം ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരിയുടെ അഞ്ചാം കിരീടധാരണത്തിനരികിലാണ് മലപ്പുറം. ഒന്നാം സ്ഥാനത്തുള്ള മലപ്പുറത്തിന് 71.3 പോയിന്റാണുള്ളത്. വി.എം.എച്ച്.എസ് വടവന്നൂർ 34 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 30 പോയിന്റുള്ള കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂരാണ് മൂന്നാമത്.

ഓവറാൾ കിരീ‌ടം

തലസ്ഥാനത്തേക്ക്

സംസ്ഥാന സ്കൂൾ കായികമേളയിൽ ഗെയിംസ് മത്സരങ്ങൾ അവസാനിച്ചപ്പോൾ പതിവുപോലെ ആധിപത്യം തുടർന്ന തിരുവനന്തപുരം ഓവറോൾ കിരീടത്തിലേക്ക്. സ്കൂൾ കായിക മേള ഒളിമ്പിക്സ് മാതൃകയിൽ ആക്കിയ ശേഷമുള്ള തിരുവനന്തപുരത്തിന്റെ ഹാട്രിക്ക് കിരീട നേട്ടമാണിത്. നിലവിൽ 227 സ്വർണവും 159 വെള്ളിയും 167 വെങ്കലവുമായി ആകെ 2004.3 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്തിന്റെ അടുത്തെങ്ങും ആരുമില്ല.

ഗെയിംസിൽ നിന്ന് 1310, അക്വാട്ടിക്‌സിൽ നിന്ന് 606, അത്‌ലറ്റിക്സിൽ നിന്ന് ഇതുവരെ 88.3 പോയിന്റ് എന്നിങ്ങനെ നേടിയാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി തിരുവനന്തപുരം കുതിച്ചത്.

രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 81 സ്വർണവും 82 വെള്ളിയും 116 വെങ്കലവുമുൾപ്പെടെ 951.3 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള മലപ്പുറത്തിന് 83 സ്വർണവും 80 വെങ്കലവും 103 വെള്ളിയുമുൾപ്പെടെയുള്ളത് 887.3 പോയിന്റും.

ഇന്ന് കൊടിയിറങ്ങും

സംസ്ഥാന സ്കൂൾ കായിക മേളയുടെ 68-ാം പതിപ്പിന് ഇന്ന് കൊടിയിറക്കം. ഇന്ന് അത്‌ലറ്രിക്സ് മത്സരങ്ങൾ മാത്രമാണുള്ളത്. ഉച്ചയ്‌ക്ക് 2.50ന് തുടങ്ങുന്ന സീനിയർ ആൺകുട്ടികളുടെ 4-400 മീറ്റർ റിലേയോടെ കായിക മേളയ്ക്ക് കൊടിയിറങ്ങും.

വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

17-ക്രോസ് കൺട്രിയുൾപ്പെടെ മീറ്രിന്റെ അവസാന ദിനമായ ഇന്ന് അത്‌ലറ്റിക്സിൽ 17 ഫൈനലുകളുണ്ട്.

ട്രിപ്പിൾ നിവേദ്യ

800,​400,​1500 മീറ്ററുകളിൽ ഒന്നാമത് ഓടിയെത്തി പാലക്കാട് വി.എം.എച്ച്.എസ്.എസ് വണ്ടൂരിലെ കെ.നിവേദ്യ ഇത്തവണ ട്രിപ്പിൾ സ്വർണ നേട്ടം സ്വന്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360