വഡോദര: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ 3–0ന് തൂത്തുവാരിയെങ്കിലും മത്സരശേഷം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായത് മറ്റൊരു കാര്യമാണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ പ്രമുഖ താരങ്ങളായ സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും തമ്മിൽ കൈകൊടുക്കാതെ കടന്നുപോകുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
ബുധനാഴ്ച വഡോദരയിൽ നടന്ന അവസാന ഏകദിനത്തിൽ സിംബാബ്‌വെയെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. എന്നാൽ മത്സരശേഷം ഇന്ത്യൻ താരങ്ങൾ പരസ്പരം കൈകൊടുത്ത് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുന്നതിനിടെ നടന്ന സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഏറെചർച്ചയായത്. സ്മൃതി മന്ദാനയുടെയും ഹർമൻപ്രീതിന്റെയും നേരെ തിരിഞ്ഞ ക്യാമറയാണ് ദൃശ്യങ്ങൾ ഒപ്പിയെടുത്തത്. ഹർമൻപ്രീത് സമീപത്തേക്ക് എത്തിയപ്പോൾ സ്മൃതി മന്ദാന മറ്റൊരു ദിശയിലേക്ക് നോക്കി നിൽക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. തുടർന്ന് ഇരുവരും ഹസ്തദാനം നടത്താതെ കടന്നുപോയെന്നുമാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന തരത്തിലുള്ള സംശയങ്ങളും അഭ്യൂഹങ്ങളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒക്ടോബറിന്റെ തുടക്കത്തിലാണ് ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിൽ നിന്നുമുള്ള ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞത്. ഇതിന് ശേഷം ബിസിസിഐ സ്മൃതി മന്ദാനയെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. ഈ മാറ്റത്തിന് ശേഷം ഇരുവരും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഹർമൻപ്രീത് എടുത്തിരുന്ന തീരുമാനങ്ങളിൽ പലതിനോടും സ്മൃതിക്ക് നേരത്തെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇരുവരും പരസ്പരം നോക്കുക പോലുമില്ലെന്നും ഇത് ഡ്രസിംഗ് റൂമിലെ സാഹചര്യങ്ങൾ വഷളാക്കിയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. പുതിയ വീഡിയോ ഈ അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്ന തരത്തിലാണ് പുറത്തുവന്നിരിക്കുന്നത്.
സ്മൃതി മന്ദാന ബോധപൂർവം ഹർമൻപ്രീതിനെ അവഗണിച്ചതാണെന്നാണ് ഒരു വിഭാഗം ആരാധകർ ആരോപിക്കുന്നത്. എന്നാൽ അതൊരു തെറ്റിദ്ധാരണ മാത്രമാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. തൊട്ടുമുമ്പത്തെ മത്സരത്തിൽ ഹർമൻപ്രീത് 126 റൺസ് എടുത്തപ്പോൾ സ്മൃതി കൈയടിച്ച് അഭിനന്ദിക്കുന്ന ചിത്രങ്ങളും ആരാധകർ വീഡിയോയ്ക്ക് മറുപടിയായി പങ്കുവയ്ക്കുന്നുണ്ട്.
India defeated Zimbabwe 3-0 in the ODI series, but a post-match video featuring Smriti Mandhana and Harmanpreet Kaur has sparked social media debate. The two players appeared to walk past each other without shaking hands. The incident has fuelled speculation about tensions following the captaincy change.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |