
നാലാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് 87 റൺസ് തോൽവി
ഓക്‌ലാൻഡ് : ന്യൂസിലാൻഡിനെതിരായ അഞ്ചുമത്സരപരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് നാലാം മത്സരത്തിൽ നാണം കെട്ട തോൽവി. ഇന്നലെ ഓക്‌ലാൻഡിൽ 87 റൺസിനാണ് കിവികൾ ജയിച്ചത്. ആദ്യം ബാറ്റുചെയ്ത കിവീസ് 259/7 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യയ്ക്ക് 172/9ലേ എത്താനായുള്ളൂ.
ഗ്ളെൻ ഫിലിപ്പ്സിന്റെ (49 പന്തുകളിൽ 107 റൺസ്) സെഞ്ച്വറിയും മിച്ചൽ ബ്രേസ്‌വെല്ലിന്റെ (65) അർദ്ധസെഞ്ച്വറിയുമാണ് കിവീസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.മറുപടിക്കിറങ്ങിയ ഇന്ത്യൻ നിരയിൽ സഞ്ജു സാംസണും (4) ഇഷാൻ കിഷനും (0) തുടക്കത്തിലേ പുറത്തായത് തിരിച്ചടിയായി. തുടർന്ന് അഭിഷേക് ശർമ്മ (27), ശ്രേയസ് അയ്യർ (22),നിതീഷ് (21), അക്ഷർ പട്ടേൽ (7),തിലക് വർമ്മ (35), നമാൻ ധിർ (28) എന്നിവരുടെ വിക്കറ്റുകൾ നിരനിരയായി വീണതോടെ ചേസിംഗ് ദുഷ്കരമായി.
വൈഭവിന് പകരം പരിക്കുമാറിയെത്തിയ ഇഷാൻ കിഷനെയാണ് നന്നലെ ഇന്ത്യ കളിപ്പിച്ചത്. കഴിഞ്ഞമൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ വെറ്ററൻ പേസർ ഭുവനേശ്വറിന് പകരം മയാങ്ക് യാദവിനെ കളിപ്പിച്ചു. നാലോവറിൽ 48 റൺസ് വഴങ്ങിയ മയാങ്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. നാളെ ഹാമിൽട്ടണിലാണ് അഞ്ചാം മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |