ഡബ്ലിൻ : ഇന്ത്യയ്ക്ക് എതിരായ ചരിത്ര ട്വൻ്റി -20 പരമ്പര നേട്ടത്തിന് പിന്നാലെ അയർലാൻഡ് ക്രിക്കറ്റ് ടീമിൻ്റെ പ്രധാന പരിശീലകൻ ഹെയ്ൻറിച്ച് മലൻ രാജിവച്ചു. രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. 2027 ആദ്യംവരെ ക്രിക്കറ്റ് അയർലാൻഡുമായി മലന് കരാറുണ്ടായിരുന്നു. എന്നാൽ ഇതാണ് പടിയിറങ്ങാനുള ശരിയായ സമയമെന്ന് മലൻ തീരുമാനിക്കുകയായിരുന്നുവെന്ന് ക്രിക്കറ്റ് അയർലാൻഡിലെ ഒരു ഭാരവാഹി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലോക ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് എതിരായ ട്വൻ്റി - 20 പരമ്പര അയർലാൻഡ് 2 - 0 ത്തിന് തൂത്തുവാരിയത്. എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്ക് എതിരെ അയർലാൻഡിൻ്റെ ആദ്യ പരമ്പര നേട്ടമാണിത്. 2022 മുതൽ അയർലാൻഡ് ടീമിൻ്റെ പ്രധാന പരിശീലകനാണ് മലൻ. അയർലാൻഡിന് കഴിഞ്ഞ 3 ട്വൻ്റി-20 ലോകകപ്പുകളിലും യോഗ്യത നേടിക്കൊടുത്ത മലൻ്റെ ശിക്ഷണത്തിലാണ് അയർലാൻഡ് ടെസ്റ്റിൽ ആദ്യമായി ജയം സ്വന്തമാക്കിയത്.
വെൽക്കം ഗാരി
അയർലാൻഡ് ടീമിൻ്റെ പുതിയ കോച്ചായി മുൻ താരം ഗാരി വിൽസണെ നിയമിച്ചു. അയർലാൻഡിനായി 291 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട് 40 കാരനായ ഗാരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |