ന്യൂഡൽഹി: 2030 കോമൺവെൽത്ത് ഗെയിംസിനും 2036 ഒളിമ്പിക്സിനും വേദിയാകാൻ അവകാശമുന്നയിക്കാനിരിക്കെ രാജ്യത്തെ കായികരംഗത്ത് സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ.
ഇതിന്റെ ഭാഗമായി ഖേലോ ഇന്ത്യ പദ്ധതി വിപുലപ്പെടുത്താനും ദേശീക കായിക ഫെഡറേഷനുകൾക്ക് അധിക സാമ്പത്തിക സഹായം നൽകാനും തീരുമാനമായി. ഇതിനായി അടുത്ത അഞ്ച് വർഷത്തേക്ക് 36,441 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി.
സ്‌കൂൾ, കോളജ്, ഗ്രാമീണ മേഖലകളിൽ നിന്ന് പ്രതിഭകളെ കണ്ടെത്തി ശസ്ത്രീയ പരിശീലനം നൽകാനും കായിക അക്കാദമികളും പരിശീലന സൗകര്യങ്ങളും ശക്തിപ്പെടുത്താനുമായാണ് ഖേലോ ഇന്ത്യയ്ക്ക് 29,054 കോടി അനുവദിച്ചത്.
പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, രാജ്യാന്തര മത്സരങ്ങളിലെ പങ്കാളിത്തം ഉറപ്പുവരുത്തൽ, വിദേശ പരിശീലകരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും സേവനം ഉറപ്പാക്കൽ, സ്‌പോർട്സ് സയൻസ്, മെഡിക്കൽ, പോഷകാഹാര പിന്തുണ എന്നിവയ്ക്കാണ് ഫെഡറേഷനുകൾക്ക് അനുവദിച്ച അധികതുക വിനിയോഗിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |