കൊല്ലം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിലേക്കുള്ള നായകനെ പ്രഖ്യാപിച്ച് ഏരീസ് കൊല്ലം സെയ്ലേഴ്സ്. യുവ താരം വത്സൽ ഗോവിന്ദ് ആകും പുതിയ സീസണിൽ ടീമിനെ നയിക്കുന്നത്. മെഗാ താര ലേലത്തിൽ തങ്ങളുടെ നിരയിലേക്ക് സെയിലേഴ്സ് തിരികെ എത്തിച്ച താരം കൂടിയാണ് വത്സൽ ഗോവിന്ദ്. കെ സി എ ല്ലിൽ 28 മത്സരങ്ങളിൽ നിന്ന് 850 റൺസ് സ്വന്തമാക്കിയ താരം 8 വിക്കറ്റുകളും നേടിയിട്ടുണ്ട്.
യുവ താരങ്ങളാണ് ടീമിൻ്റെ കരുത്തെന്നും അതിനാൽ ആണ് യുവ നായകനെ തന്നെ തിരഞ്ഞെടുത്തതെ
ന്നും ടീം സി.ഇ. ഒ എൻ പ്രഭിരാജ് പറഞ്ഞു.
ആദ്യ സീസൺ മുതൽ ടീമിന് ഒപ്പമുള്ള അഭിഷേക് ജെ നായരാണ് ഉപ നായകൻ.
കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ മത്സരങ്ങൾ അഗസ്റ്റ് 20 മുതൽ സെപ്തംബർ 5 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |