SignIn
Kerala Kaumudi Online
Saturday, 01 August 2026 10.05 AM IST

ജൂഡോ ഡേ!

u

ഗ്ലാ​സ്ഗോ​:​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​ഇ​ന്ന​ലെ​ ​ജൂ​ഡോ​യി​ൽ​ ​നി​ന്ന് ​പൊ​ന്ന് ​വാ​രി​ ​ഇ​ന്ത്യ.​ ​വ​നി​ത​ക​ളു​ടെ​ 48​ ​കി​ലോ​ഗ്രാ​മി​ൽ​ ​അ​സ്‌​മി​ത​ ​ഡേ​യും​ ​പു​രു​ഷ​ന്മാ​രു​ടെ​ 60​ ​കി​ലോ​ഗ്രാ​മി​ൽ​ ​ഹ​ർ​ഷ് ​സിം​ഗും​ ​ആ​ണ് ​ഒ​ടു​വി​ൽ​ ​റി​പ്പോ​ർ​ട്ടു​ ​കി​ട്ടു​മ്പോ​ൾ​ ​സ്വ​ർ​ണം​ ​സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.​ ​വ​നി​ത​ക​ളു​ടെ​ 57​ ​കി​ലോ​ഗ്രാ​മി​ൽ​ ​യാ​മി​നി​ ​മൗ​ര്യ​യും​ ​ഫൈ​ന​ലി​ലെ​ത്തി​യി​രു​ന്നു.
ര​ണ്ട് ​താ​ര​ങ്ങ​ൾ​ ​ഉ​ത്തേ​ജ​ക​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ട് ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സ് ​ടീ​മി​ൽ​ ​നി​ന്ന് ​പു​റ​ത്താ​യ​തി​ന്റെ​ ​നാ​ണ​ക്കേ​ടു​മാ​യാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​ജൂ​ഡോ​സം​ഘം​ ​ഗ്ലാ​സ്ഗോ​യി​ൽ​ ​എ​ത്തി​യ​ത്.​ ​എ​ന്നാ​ൽ​ ​അ​സ്‌​മി​ത​യു​ടെ​യും​ ​ഹ​ർ​ഷി​ന്റെ​യും​ ​യാ​മി​ന​യു​ടെ​യും​ ​മി​ന്നും​ ​പ്ര​ക​ട​നം​ ​ആ​ ​ക​ള​ങ്കം​ ​ക​ഴു​കി​ ​ക​ള​യു​ന്ന​താ​യി.
സു​സ്‌​മി​തം​ ​അ​സ്‌​മിത
23​കാ​രി​യാ​യ​ ​അ​സ്‌​മി​ത​ ​കാ​ന​ഡ​യു​ടെ​ ​ഹെ​യ്ദി​ ​ക്യാ​ച്ചി​നെ​തി​രാ​യ​ ​ഫൈ​ന​ലി​ൽ​ ​ക​ടു​ത്ത​ ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ​ജ​യി​ച്ചു​ക​യ​റി​യ​ത്.​ ​നി​ശ്ചി​ത​ ​സ​മ​യ​ത്ത് ​ഇ​രു​വും​ 1​-1​ന് ​സ​മ​നി​ല​ ​പാ​ലി​ച്ച​തോ​ടെ​ ​മ​ത്സ​രം​ ​ഗോ​ൾ​ഡ​ൻ​ ​ടൈ​മി​ലേ​ക്ക് ​(​എ​ക്‌​സ്ട്രാ​ ​ടൈം​)​ ​നീ​ണ്ടു.​ ​ഈ​ ​ഘ​ട്ട​ത്തി​ൽ​ ​ആ​ദ്യ​ ​പോ​യി​ന്റ് ​നേ​ടു​ന്ന​ ​താ​രം​ ​ജ​യി​ക്കും.​ ​സ​മ്മ​ർ​ദ്ദ​ത്തെ​ ​അ​തി​ജീ​വി​ച്ച് ​ഗോ​ൾ​ഡ​ൻ​ ​ടൈ​മി​ൽ​ ​യൂ​ക്കോ​ ​പോ​യി​ന്റ് ​നേ​ടി​ ​അ​സ്മി​ത​ ​ച​രി​ത്ര​ ​സ്വ​ർ​ണം​ ​സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സ് ​ജൂ​ഡോ​യി​ൽ​ ​സ്വ​ർ​ണം​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​താ​ര​മെ​ന്ന​ ​ഒ​രി​ക്ക​ലും​ ​ത​ക​ർ​ക്ക​പ്പെ​ടാ​ത്ത​ ​റെ​ക്കാ​ഡു​മാ​യാ​ണ് ​ത്രി​പു​ര​ക്കാ​രി​ ​മെ​ഡ​ൽ​ ​പോ​ഡി​യ​ത്തി​ൽ​ ​ക​യ​റി​യ​ത്.
ഇ​ന്ന​ലെ​ ​ക്വാ​ർ​ട്ട​റി​ൽ​ ​സ്കോ​ട്ട്‌​ലാ​ൻ​ഡി​ന്റെ​ ​ഇ​വ​ ​ഏ​വിം​ഗി​നെ​ ​വീ​ഴ്‌​ത്തി​യാ​ണ് ​അ​സ്‌​മി​ത​ ​തു​ട​ങ്ങി​യ​ത്.​ ​തു​ട​ർ​ന്ന് ​സെ​മി​യി​ൽ​ ​മ​റ്റൊ​രു​ ​സ്കോ​ട്ടി​ഷ് ​താ​രം​ ​സ​മ്മ​ർ​ ​ഷാ​യ്ക്കെ​തി​രെ​ ​ഗോ​ൾ​ഡ​ൻ​ ​ടൈ​മി​ൽ​ 1​-0​ത്തിന്റെ ജ​യം​ ​നേ​ടി​യാ​ണ് ​അ​സ്‌​മി​ത​ ​ഫൈ​ന​ലി​ലെ​ത്തി​യ​ത്.
ത്രി​പു​ര​യി​ലെ​ ​ബെ​ലോ​ണി​യ​യി​ൽ​ ​ഒ​രു​ ​സൈ​ക്കി​ൾ​ ​മെ​ക്കാ​നി​ക്കി​ന്റെ​ ​മ​ക​ളാ​യ​ ​അ​സ്‌​മി​ത​ ​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​മ​റി​ക​ട​ന്നാ​ണ് ​കാ​യി​ക​ ​രം​ഗ​ത്ത് ​പൊ​ന്നാ​യി​ ​മാ​റി​യ​ത്.​ 800​ ​മീ​റ്റ​ർ​ ​ഓ​ട്ട​ക്കാ​രി​യാ​യി​ ക​രി​യ​ർ​ ​തു​ട​ങ്ങി​യ​ ​അ​സ്‌​മി​ത​യു​ടെ​ ​കാ​യി​ക​ ​ക്ഷ​മ​ത​യും​ ​വേ​ഗ​ത​യും​ ​തി​രി​ച്ച​റി​ഞ്ഞ​ ​പ്രാ​ദേ​ശി​ക​ ​കോ​ച്ചാ​ണ് ​ജൂ​ഡോ​യി​ലേ​ക്ക് ​വ​ഴി​തി​രി​ച്ചു​വി​ട്ട​ത്.​ 2015​-​ൽ​ ​ത്രി​പു​ര​ ​സ്പോ​ർ​ട്സ് ​സ്കൂ​ളി​ൽ​ ​ചേ​ർ​ന്ന​ ​അ​സ്‌​മി​ത,​ ​അ​വി​ടെ​ ​ബീ​നാ​ ​ദേ​ബ്നാ​ഥ്,​ ​മ​ണി​ക് ​ലാ​ൽ​ ​ദേ​ബ് ​എ​ന്നി​വ​രു​ടെ​ ​കീ​ഴി​ലാ​ണ് ​ജൂ​ഡോ​യി​ൽ​ ​ആ​ദ്യ​ചു​വ​ട് ​വ​ച്ച​ത്.
2025​ ​ഡി​സം​ബ​റി​ൽ​ ​അ​സ്‌​മി​ത​യ്ക്ക് ​എ​പ്പോ​ഴും​ ​വ​ലി​യ​ ​പി​ന്തു​ണ​ ​ന​ൽ​കി​യി​രു​ന്ന​ ​പി​താ​വ് ​അ​ന്ത​രി​ച്ചു.​ ​പി​താ​വി​ന്റെ​ ​വി​യോ​ഗ​ത്തോ​ടെ​ ​എ​ല്ലാം​ ​അ​വ​സാ​നി​ച്ചു​ ​എ​ന്ന് ​ക​രു​തി​യെ​ങ്കി​ലും,​ ​വെ​റും​ ​ര​ണ്ട് ​മാ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ന​ട​ന്ന​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സ് ​ട്ര​യ​ൽ​സി​ൽ​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​ത്തോ​ടെ​ ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​ഒ​ന്നാ​മ​തെ​ത്തി​യാ​ണ് ​അ​സ്‌​മി​ത​ ​ത​ന്റെ​ ​പോ​രാ​ട്ട​വീ​ര്യം​ ​തെ​ളി​യി​ച്ച​ത്.
ഹ​ർ​ഷോ​ന്മാ​ദം
ജൂ​ഡോ​ ​പു​രു​ഷ​ന്മാ​രു​ടെ​ 60​ ​കി​ലോ​ഗ്രാം​ ​ഫൈ​ന​ലി​ൽ​ ​ഓ​സ്ട്രേ​ലി​യ​യു​ടെ​ ​ഒ​ളി​മ്പ്യ​ൻ​ ​ജോ​ഷ്വ​ ​കാ​റ്റ്‌​സി​നെതിരെ​ ​വാ​സാ​-​അ​രി​ ​പോ​യി​ന്റി​ലൂ​ടെ​ 10​-0​ത്തി​ന്റെ ജ​യം​ ​നേ​ടി​യാ​ണ് ​ഹ​ർ​ഷ് ​സിംഗ് ഇ​ന്ന​ലെ​ ​ഇ​ന്ത്യ​യു​ടെ​ ​മെ​ഡ​ൽ​ ​അ​ക്കൗ​ണ്ടി​ൽ​ ​ര​ണ്ടാം​ ​സ്വ​ർ​ണം​ ​എ​ത്തി​ച്ച​ത്.​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സ് ​ച​രി​ത്ര​ത്തി​ൽ​ ​ജൂ​ഡോ​യി​ൽ​ ​സ്വ​ർ​ണം​ ​നേ​ടു​ന്ന​ ​ആ​ദ്യ​ത്തെ​ ​ഇ​ന്ത്യ​ൻ​ ​പു​രു​ഷ​ ​താ​ര​മെ​ന്ന​ ​നേ​ട്ട​വും​ 23​ ​കാ​ര​നാ​യ​ ​ഹ​ർ​ഷ് ​സ്വ​ന്ത​മാ​ക്കി.​ ​മ​ത്സ​ര​ത്തി​ന്റെ​ ​നി​ശ്ചി​ത​ ​സ​മ​യം​ ​അ​വ​സാ​നി​ക്കാ​റാ​കു​മ്പോ​ഴും​ ​ഇ​രു​വ​രും​ ​പോ​യി​ന്റൊ​ന്നും​ ​നേ​ടി​യി​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​നി​ശ്ചി​ത​ ​സ​മ​യം​ ​തീ​രാ​ൻ​ ​സെ​ക്ക​ൻ​ഡു​ക​ൾ​ ​ബാ​ക്കി​ ​നി​ൽ​ക്കെ​ ​കാ​റ്റ്‌​സി​നെ​ ​വാ​യു​വി​ൽ​ ​ഉ​യ​ർ​ത്തി​ ​ത​റ​യി​ല​ടി​ച്ച​ ​്മാ​റ്റി​ൽ​ ​പി​ൻ​ ​ചെ​യ്തു​ ​നി​ർ​ത്തി​ ​ഹ​ർ​ഷ് ​മ​ത്സ​രം​ ​സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.​ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ​ ​മ​ലാ​വി​ ​താ​രം​ ​ചി​ക്കോ​ണ്ടി​ ​കാ​ഥേ​വേ​ര​യെ​യും​ ​ക്വാ​ർ​ട്ട​റി​ൽ​ ​വാ​നു​വാ​ട്ടു​വി​ന്റെ​ ​അ​ല​ൻ​ ​മ​ന്ത്വ​ലി​നെ​യും​ ​സെ​മി​ ​ഫൈ​ന​ലി​ൽ​ ​ഓ​സ്ട്രേ​ലി​യ​യു​ടെ​ ​പെ​ഡ്രൊ​ ​നെ​റ്റ​യെ​യും​ ​കീ​ഴ​ട​ക്കി​യാ​ണ് ​ഹ​ർ​ഷ് ​ഫൈ​ന​ലി​ലെ​ത്തി​യ​ത്.
യാമിനിയുടെ വെള്ളി​ ​​നേ​ട്ടം​ ​കൂ​ടി​യാ​യ​പ്പോ​ൾ​ ​ഇ​ന്ത്യ​യ്ക്ക് 5​ ​സ്വ​ർ​ണ​വും​ 11വെ​ള്ളി​യും​ 4​ ​വെ​ങ്ക​ല​വു​മു​ൾ​പ്പെ​ടെ 20 മെ​ഡ​ലു​ക​ളാ​യി.

ബോ​ക്സിം​ഗി​ലും​
​ഇ​ടി​മി​ന്ന​ലാ​യി

ബോക്സിംഗിൽ ഇന്നലെ ഇന്ത്യയ്ക്ക് പത്ത് സെമിഫൈനലുകളാണ് ഉണ്ടായിരുന്നത്. ഇതിൽ മത്സരം പൂർത്തിയായ ആദ്യ 7 പോരാട്ടങ്ങളിലും വിജയിച്ച് ഇന്ത്യൻ താരങ്ങൾ ഫൈനലിലെത്തി സ്വർണമോ വെള്ളിയോ ഉറപ്പിച്ചു. വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി ചൗധരി, 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാർ, 57 കിലോഗ്രാം വിഭാഗത്തിൽ ജാസ്‌മിൻ ലാംബോറിയ, 60 കിലോഗ്രാം വിഭാഗത്തിൽ പ്രിയ ഘൻഘാസ്, 70 കിലോഗ്രാം വിഭാഗത്തിൽ അരുന്ധതി ചൗധരി, പുരുഷന്മാരുടെ 80 കിലോഗ്രാം വിഭാഗത്തിൽ അൻകുഷ്, 55 കിലോഗ്രാം വിഭാഗത്തിൽ ജഡുമണി സിംഗ് എന്നിവരാണ് ഇന്ന് നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയത്.

4-400 മീറ്റർ റിലേയിൽ വിസാൽ ടി.കെ, അൻസ ബാബു, രാജേഷ് രമേഷ്, രഷ്ദീപ് കൗർ എന്നിവരുൾപ്പെട്ട ഇന്ത്യൻ ടീം ഫൈനലിലെത്തി.


ഗെ​യിം​സ് ​നാ​ളെ​ ​
അ​വ​സാ​നി​ക്കും
കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സ് ​ഗ്ലാ​സ്ഗോ​ 2026​ന് ​നാളെ​ ​കൊ​ടി​യി​റ​ക്കം.​ ​ഇ​ന്ന് ​ബോ​ക്സിം​ഗ് ​ഫൈ​ന​ലു​ക​ളി​ലാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​പ്ര​ധാ​നം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360