
എൽച്ചെ : സ്‌പാനിഷ് ലാലിഗയിൽ അവസാന നിമിഷങ്ങളിൽ ത്രില്ലറായി മാറിയ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ കാർലോസ് എസ്പി നേടിയ ഗോളിൽ എൽച്ചയെ 3-2 ന് കീഴടക്കി റയൽ മാഡ്രിഡ്. ഒരു ഗോളടിച്ചും മറ്റൊന്നിന് വഴിയൊരുക്കിയും സൂപ്പർ താരം കിലിയൻ എംബാപ്പെ റയലിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
എൽച്ചെയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 25-ാം മിനിട്ടിൽ ആതിഥേയരുടെ ഗോൾകീപ്പർ ഡിറ്റ്യൂറോയുടെ പിഴവിൽ പിറന്ന സെൽഫ് ഗോളിലൂടെ റയൽ ഗോൾ അക്കൗണ്ട് തുറന്നു. 33 -ാം മിനിട്ടിൽ കിലിയൻ എംബാപ്പെ റയലിന്റെ ലീഡുയർത്തി. എഴുപതാം മിനിട്ടുവരെ 2-0 ത്തിന്റെ ലീഡിൽ വിജയം ഉറപ്പിച്ചിരുന്ന റയലിനെ ഞെട്ടിച്ച് 71 -ാം മിനിട്ടിൽ സെന്റർ ഫോർവേഡ് അബിയേൽ ഓസോറിയോയുടെ തകർപ്പൻ ഹെഡ്ഡറിലൂടെ എൽച്ചെ ആദ്യ ഗോൾ നേടി. 83-ാം മിനിട്ടിൽ ഫെർണാണ്ടോ നിനോ നേടിയ ഗോളിൽ എൽച്ചെ സമനില പിടിച്ചു. 90 മിനിട്ട് അവസാനിക്കുമ്പോഴും മത്സരം സമനിലയിൽ ആയിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിട്ടിൽ ( 90 + 1 ) തന്നെ എംബാപ്പെയുടെ ഗംഭീര അസിസ്റ്റിൽ എസ്പി റയലിന്റെ വിജയ ഗോൾ നേടുകയായിരുന്നു.
നോട്ട് ദ പോയിന്റ്
6 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി റയൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. കളിച്ച 6 മത്സരങ്ങളിൽ ഒരു ജയം പോലുമില്ലാത്ത എൽച്ചെ അവസാന സ്ഥാനത്താണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |