SignIn
Kerala Kaumudi Online
Saturday, 19 September 2026 2.51 AM IST

വനിതാ ക്രിക്കറ്റ് ജപ്പാനെ ചുരുട്ടി ഇന്ത്യ സെമിയിൽ

asian-games

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. നിലവിലെ സ്വർണമെഡൽ ജേതാക്കളായ ഇന്ത്യ ആദ്യ മത്സരമായ ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെ എട്ടുവിക്കറ്റിനാണ് തകർത്തത്. ഇതോടെ നാളെ ബംഗ്ളാദേശിനെതിരെ സെമി ഫൈനലിന് അരങ്ങൊരുക്കുകയും ചെയ്തു.

ടോസ് നേടിയ ഇന്ത്യ ജപ്പാനെ ആദ്യ ബാറ്റിംഗിന് വിടുകയായിരുന്നു.

ഓപ്പണർമാരായ അയാക്ക കാറ്റോ സ്റ്റാഫോഡ് (25), ഹരുണ ഇവാസാക്കി (10) എന്നിവർക്ക് മാത്രമാണ് ജാപ്പനീസ് നിരയിൽ രണ്ടക്കം കടക്കാനായത്. നാലോവറിൽ രണ്ട് മെയ്ഡനടക്കം 10 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീചരണിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷെഫാലി വെർമ്മയും ഓരോ വിക്കറ്റ് നേടിയ ശ്രേയാങ്ക പാട്ടീലും ദീപ്തി ശർമ്മയുമാണ് ബാറ്റിംഗിൽ തിളങ്ങിയത്. മറുപടിബാറ്റിംഗിൽ ഷെഫാലി 15 പന്തുകളിൽ 40 റൺസുമായി പുറത്താകാതെ നിന്നു. അഞ്ചോവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യത്തിലെത്തുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIAN GAMES, CRICKET NEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360