
പുരുഷ ടീം കോച്ച് മലയാളിയായ ഉദയകുമാർ
അഹമ്മദാബാദ് : ഗുജറാത്തിൽ നടന്ന പ്രഥമ കോമൺവെൽത്ത് കബഡി ചാമ്പ്യൻഷിപ്പിൽ പുരുഷ -വനിതാ വിഭാഗങ്ങളിൽ കിരീടം നേടി ഇന്ത്യ. മലയാളിയായ ഉദയകുമാർ പരിശീലിപ്പിച്ച ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ ശ്രീലങ്കയെ 54-20 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. വനിതാവിഭാഗത്തിൽ ഉഗാണ്ടയെ 35-15നാണ് ഇന്ത്യൻ ടീം തോൽപ്പിച്ചത്.
പുരുഷ വിഭാഗത്തിൽ 13 ടീമുകളും വനിതാ വിഭാഗത്തിൽ 10 ടീമുകളുമാണ് മത്സരിച്ചത്. ഒറ്റമത്സരം പോലും തോൽക്കാതെയാണ് ഇന്ത്യൻ ടീമുകൾ കിരീടം നേടിയത്. ഏഷ്യൻ ഗെയിംസിൽ പുരുഷ - വനിതാ സ്വർണം നേടിയതിന് പിന്നാലെയാണ് ഇന്ത്യ കോമൺവെൽത്ത് കബഡി ചാമ്പ്യൻഷിപ്പിലും ജേതാക്കളായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |