
വേഗപ്പോരിന്റെ പര്യായമായ ഫോർമുല വൺ കാറോട്ട മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനെന്ന ചരിത്ര നേട്ടം സ്വന്തമാക്കി മേഴ്സിഡസിന്റെ ഇറ്റാലിയൻ ഡ്രൈവർ കിമി അന്റൊണെല്ലി. കഴിഞ്ഞ ദിവസം മെക്സിക്കൻ ഗ്രാൻ പ്രീയിൽ മൂന്നാം സ്ഥാനത്തെത്തി പോഡിയം ഫിനിഷ് നടത്തിയതോടെയാണ് ഇരുപതുകാരനായ കിമി ചരിത്രനേട്ടം സ്വന്തമാക്കിയത്. സീസണിൽ നാല് ഗ്രാൻപ്രീകൾ കൂടി ശേഷിക്കെയാണ് കിമി 2010ൽ സെബാസ്റ്ര്യൻ വെറ്റൽ 23-ാം വയസിൽ കുറിച്ച റെക്കാഡ് തിരുത്തി ചരിത്രത്തിലേക്ക് കാറോടിച്ച് കയറ്റിയത്.
മെക്സിക്കോയിൽ റെഡ്ബുൾ ഡ്രൈവർ മാക്സ് വെർസ്റ്രാപ്പൻ ഒന്നാമതെത്തിയപ്പോൾ ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടൺ രണ്ടാമത് ഫിനിഷ് ചെയ്തു. മെക്സിക്കൻ ഗ്രാൻപ്രീയ്ക്ക് മുൻപ് ലോക ചാമ്പ്യൻ പട്ടം ഉറപ്പിക്കാൻ കിമിക്ക് 2 പോയിന്റ് മാത്രം മതിയായിരുന്നു. മൂന്നാമതെത്തിയ കിമിയുടെ അക്കൗണ്ടിലേക്ക് 15 പോയിന്റ് എത്തിയതോടെ ചരിത്രം പിറക്കുകയായിരുന്നു. കിരീടം ഉറപ്പിക്കാൻ ആദ്യ 9 സ്ഥാനങ്ങളിലൊന്നിൽ ഫിനിഷ് ചെയ്താൽ മതിയായിരുന്നു കിമിക്ക്.
മത്സരത്തിനിടെ കാഡിലാക് ഡ്രൈവർ വാൾട്ടേരി ബോട്ടാസ് വൻ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് റെഡ്ഫ്ലാഗും ( മത്സരം താത്കാലികമായി നിറുത്തിവയ്ക്കൽ), ആർവിഡ് ലിൻഡ്ബ്ലാഡിന്റെ ക്രാഷിനെ തുടർന്ന് സേഫ്‌റ്രി കാർ ഇറങ്ങിയതും ഉൾപ്പെടെയുള്ള വെല്ലുവിളികൾ മറികടന്നാണ് കിമി പോഡിയം ഫിനിഷ് നടത്തിയത്.
380 പോയിന്റ്
മെക്സിക്കോ ഗ്രാൻപ്രീയിൽ മൂന്നാം സ്ഥാനത്തെത്തിയതോടെ ഡ്രൈവർമാരുടെ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള കിമിയുടെ പോയിന്റ് 380 ആയി. ഇവിടത്തെ ജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് കയറിയ വെർസ്റ്റാപ്പന് 261 പോയിന്റാണുള്ളത്.
മൂന്നാം സ്ഥാനത്തുള്ള ഹാമിൽട്ടണ് 259 പോയിന്റുമാണുള്ളത്.
ശേഷിക്കുന്ന നാല് ഗ്രാൻപ്രീകളിൽ ഒന്നാമതെത്തിയാലും വെർസ്റ്രാപ്പന് കിമിയെ മറികടക്കാനാകില്ല.
നോട്ട് ദ പോയിന്റ്
20 വയസും 68 ദിവസവും പ്രായമുള്ളപ്പോഴാണ് കിമി എഫ്‌വണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായത്.
2010-ൽ സെബാസ്റ്റ്യൻ വെറ്റൽ (23 വയസും 134 ദിവസവും, റെഡ് ബുൾ) സ്ഥാപിച്ച ഏറ്റവും പ്രായം കുറഞ്ഞ എഫ് വൺ ചാമ്പ്യനെന്ന റെക്കാഡാണ് തകർത്തത്.
1953-ൽ ആൽബർട്ടോ അസ്കാരിക്ക് ശേഷം ഫോർമുല വൺ ലോക ചാമ്പ്യനാകുന്ന ആദ്യത്തെ ഇറ്റാലിയൻ ഡ്രൈവറാണ്കിമി . എഫ്1ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ഇറ്റാലിയൻ താരം.
ഈ സീസണിലെ ജപ്പാൻ ഗ്രാൻപ്രീ ജയിച്ചതോടെ,എഫ് 1 ചരിത്രത്തിൽ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവറായി കിമി. (19 വയസ്, 7 മാസം).
20 വയസ് തികയുന്നതിന് മുൻപ് തന്നെ ഈ സീസണിൽ 6 ഗ്രാൻപ്രീകൾ കിമി വിജയിച്ചിരുന്നു.
ഈ സീസണിൽ ഇതുവരെ നടന്ന 19 ഗ്രാൻപ്രീകളിൽ ഒമ്പതിലും കിമിക്കായിരുന്നു കിരീടം
എഫ് വണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ പോൾ സിറ്ററും കിമി തന്നെയാണ്.
കിമിയുടെ രണ്ടാമത്തെ മാത്രം ഫോർമുല വൺ സീസണാണിത്. കഴിഞ്ഞ തവണ 7-ാം സ്ഥാനത്തായിരുന്നു,
കിമിയുടെ കാർട്ടിംഗ് റേസിംഗിലെ മികവ് കണ്ട് താരത്തെ 13-ാം വയസിൽ മേഴ്‌സിഡിസ് ഫോർമുല വൺ ടീം തങ്ങളുടെ ജൂനിയർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
ഇനി ഏകദിന പൂരം
ഓക്‌ലാൻഡ്: ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ ഓക്‌ലാൻഡിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 7.30 മുതലാണ് മത്സരം. ഇതിന് മുൻപ് നടന്ന ട്വന്റി-20 പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കിയിരുന്നു. എന്നാൽ അവസാന രണ്ട് മത്സരങ്ങളിലും ജയം നേടി മുഖം രക്ഷിക്കാൻ ന്യൂസിലാൻഡിനായി. ഏകദിന പരമ്പരയിലും 5 മത്സരങ്ങളാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |