SignIn
Kerala Kaumudi Online
Tuesday, 03 November 2026 8.06 AM IST

ത്രില്ലറിൽ ത്രിപുരയെ തീർത്ത് കേരളം

u

ലഖ്നൗ: ദേശീയ സീനിയർ വനിതാ ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് ഒരു റൺസിന്റെ നാടകീയ ജയം. അവസാന എട്ട് പന്തുകളിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് കേരളം അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുത്തു. മറുപടിക്കിറങ്ങിയ ത്രിപുരയ്ക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 107 റൺസേ നേടാന്നായുള്ളൂ. നേരത്തെ കേരളം ഒരു റൺസിന് പഞ്ചാബിനോട് തോൽവി വഴങ്ങിയിരുന്നു.

സ്വ​രേ​വ് ​@1
ല​ണ്ട​ൻ​:​ ​നി​ല​വി​ലെ​ ​ഫ്ര​ഞ്ച്,​​​ ​യു.​എ​സ് ​ഓ​പ്പ​ൺ​ ​ചാ​മ്പ്യ​നാ​യ​ ​ജ​ർ​മ​ൻ​താ​രം​ ​അ​ല​ക്സാ​ണ്ട​ർ​ ​സ്വ​രേ​വ് ​ക​രി​യ​റി​ൽ​ ​ആ​ദ്യ​മാ​യി​ ​എ​ടി​പി​ ​പു​രു​ഷ​ ​സിം​ഗി​ൾ​സ് ​റാ​ങ്കിം​ഗി​ൽ​ ​ഒ​ന്നാ​മ​തെ​ത്തി.​ 52​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ഈ നേട്ടത്തിലെത്തുന്ന​ഏ​റ്റ​വും​ ​പ്രാ​യം​ ​കൂ​ടി​യ​ ​താ​ര​മാ​ണ് ​സ്വ​രേ​വ്.

ഇ​നി​ ​ഏ​ക​ദി​ന​ ​പൂ​രം
ഓ​ക്‌​ലാ​ൻ​ഡ്:​ ​ഇ​ന്ത്യ​യും​ ​ന്യൂ​സി​ലാ​ൻ​ഡും​ ​ത​മ്മി​ലു​ള്ള​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​മ​ത്സ​രം​ ​നാ​ളെ​ ​ഓ​ക്‌​ലാ​ൻ​ഡി​ൽ​ ​ന​ട​ക്കും.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​വി​ലെ​ 7.30​ ​മു​ത​ലാ​ണ് ​മ​ത്സ​രം.​ ​ഇ​തി​ന് ​മു​ൻ​പ് ​ന​ട​ന്ന​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​ ​ഇ​ന്ത്യ​ 3​-2​ന് ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​അ​വ​സാ​ന​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളി​ലും​ ​ജ​യം​ ​നേ​ടി​ ​മു​ഖം​ ​ര​ക്ഷി​ക്കാ​ൻ​ ​ന്യൂ​സി​ലാ​ൻ​ഡി​നാ​യി.​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യി​ലും​ 5​ ​മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360