SignIn
Kerala Kaumudi Online
Tuesday, 03 November 2026 8.05 AM IST

രഞ്ജി: കേരളത്തിനെതിരെ ഗുജറാത്ത് അഞ്ചിന് 300 റൺസെന്ന നിലയിൽ

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഗുജറാത്ത് ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 300 റൺസെന്ന നിലയിലാണ് ഗുജറാത്ത്. 95 റൺസെടുത്ത ആര്യ ദേശായിയാണ് ഗുജറാത്ത് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഗുജറാത്തിന് വേണ്ടി ആര്യ ദേശായിയും അഭിഷേക് ദേശായിയും ചേർന്നാണ് ഇന്നിംഗ്സ് തുറന്നത്. ആര്യ ദേശായ് 56 പന്തുകളിൽ നിന്ന് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ലഞ്ചിന് പിരിയുമ്പോൾ വിക്കറ്റ് പോകാതെ 95 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത്. എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷം കളി തുടങ്ങി ഉടൻ അഭിഷേക് (42) എം.ഡി നിധീഷിന്റെ പന്തിൽ രോഹൻ കുന്നുമ്മൽ ക്യാച്ചെടുത്ത് പുറത്തായി. തുടർന്നെത്തിയ വേദാന്ത് ത്രിവേദി (9) എൻ.പി ബേസിലിന്റെ പന്തിൽ രോഹന്റെ തന്നെ കൈയിൽ ഒതുങ്ങി.

ചായയ്ക്ക് പിരിയുന്നതിന് തൊട്ടുമുൻപ് മനൻ ഹിൻഗ്രാജിയെ (33) ജലജ് സക്സേനയും സെഞ്ച്വറിക്ക് അഞ്ച് റൺസ് അകലെ ആര്യ ദേശായിയെ വൈശാഖ് ചന്ദ്രനും മടക്കി. ചായക്ക് ശേഷം ജയ്മീത് പട്ടേൽ ആദിത്യ സർവാത്തെയുടെ (1) പന്തിൽ പുറത്തായതോടെ 189/5 എന്ന നിലയിലായി ഗുജറാത്ത്.

എന്നാൽ തുടർന്നെത്തിയ ഉർവ്വിൽ പട്ടേലും (പുറത്താകാതെ 53) വിശാൽ ജയ്സ്വാളും (പുറത്താകാതെ 50) ചേർന്ന് കളിയുടെ നിയന്ത്രണം തിരിച്ചുപിടിച്ചു. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതിനകം 111 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

മെക്സിക്കൻ ഗ്രാൻപ്രീയിലെ പോഡിയം ഫിനിശിന് ശേഷം മാക്സ് വെർസ്റ്റാപ്പെനും ലൂയിസ് ഹാമിൽട്ടണും കിമി അന്റൊണെല്ലിയെ എടുത്തുയർത്തിയപ്പോൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360