SignIn
Kerala Kaumudi Online
Sunday, 01 November 2026 7.55 PM IST

നെറ്റ്‌സിൽ കൊഹ്‌ലിയെ വെള്ളം കുടിപ്പിച്ച് പുതുമുഖ താരം; ഔഖിബിന്റെ തുടർച്ചയായ ബീറ്റണുകളിൽ അസ്വസ്ഥത

virat-kohli
വിരാട് കൊഹ്‌ലി

ഓക്ലൻഡ്: ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരമ്പര അവസാനിച്ചതിന് പിന്നാലെ ഏകദിന മത്സരങ്ങൾക്കുള്ള തയാറെടുപ്പിലാണ് ഇന്ത്യ. വിരാട് കൊഹ്‌ലി, രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ തുടങ്ങിയ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ന് രാവിലെ നടന്ന പരിശീലന സെഷനിൽ യുവ പേസർമാരുടെ മിന്നും പ്രകടനമാണ് ശ്രദ്ധാകേന്ദ്രമാകുന്നത്. കൊഹ്‌ലിയെയും രോഹിത്തിനെയും ലക്ഷ്യമിട്ട് പന്തെറിയാൻ നിയോഗിച്ച യുവ ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഔഖിബ് നബിയായിരുന്നു ഇതിൽ ബാറ്റർമാർക്ക് ഏറ്റവും കൂടുതൽ വെല്ലുവിളിയുയർത്തിയത് . ഇന്ത്യ എ ടീമിനായി ന്യൂസിലൻഡിലെ ലിങ്കണിൽ നടന്ന ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ആത്മവിശ്വാസവുമായാണ് താരം നെറ്റ്സിലെത്തിയത്. പരിക്കേറ്റ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരക്കാരനായാണ് നബിയെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഉൾപ്പെടുത്തിയത്.

കൊഹ്‌ലിക്കെതിരെയായിരുന്നു നബിയുടെ ബൗളിംഗ് കൂടുതൽ ശ്രദ്ധേയമായത്. ഇൻസ്വിംഗറുകളിലൂടെ കൊഹ്‌ലിയുടെ പാഡിലും തുടയിലുമടക്കം പന്തുകൊള്ളിച്ച് ആഖിബ് മികവ് കാട്ടി. പലതവണ കൊഹ്‌ലിയുടെ ബാറ്റിനെ മറികടന്നും പന്തെറിഞ്ഞു. തുടർച്ചയായി പന്തുകൾ ബാറ്റിന്റെ അരികിലൂടെ കടന്നുപോയതോടെ കൊഹ്‌ലി അൽപം അസ്വസ്ഥനാകുകയും ചെയ്തു. എന്നാൽ അധികം വൈകാതെ മികച്ച ഷോട്ടുകളിലൂടെ താളം വീണ്ടെടുത്ത കൊഹ്‌ലി തന്റെ തന്റെ മികവ് തെളിയിച്ചു. ആഖിബിന് പുറമെ ഗുർനൂർ ബ്രാറും അൻഷുൽ കംബോജും പരിശീലന സെഷനിൽ മികവ് കാട്ടി.

പരിശീലനത്തിനിടെ കൊഹ്‌ലിയും രോഹിത്തും തമ്മിലുള്ള സൗഹൃദസംഭാഷണങ്ങളും ശ്രദ്ധേയമായി. പിന്നീട് പരിശീലനത്തിനെത്തിയ കെ.എൽ. രാഹുലും പേസർമാരെ നേരിട്ടു. ഋതുരാജ് ഗെയ്‌ക്‌വാദും നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തി. ആദ്യ ഏകദിനത്തിന് ഇനി മൂന്ന് ദിവസം മാത്രം ശേഷിക്കെ നടന്ന കഠിനമായ പരിശീലനം ഇന്ത്യൻ ബാറ്റർമാർക്ക് പിച്ചിന്റെ സ്വഭാവം മനസിലാക്കാനും മത്സരത്തിനായി മികച്ച രീതിയിൽ തയ്യാറെടുക്കാനും സഹായകമാകും. യുവ പേസർമാരുടെ മികവ് ഇന്ത്യൻ സീനിയർ താരങ്ങൾക്ക് മുന്നിൽ മികച്ച പരീക്ഷണമായി മാറിയതോടെ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന സെഷൻ ശ്രദ്ധേയമാവുകയാണ്.

English Summary

India's ODI series preparation against New Zealand saw young pacers shine in a recent training session. Aquib Nabi particularly impressed, challenging senior batsmen like Virat Kohli with sharp bowling, initially unsettling him before Kohli regained form. This intense session, also featuring other strong young bowlers, provided vital preparation for India's top order.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRAT KOHLI, LATESTNEWS, SPORTS, INDVS NZ, AQUIB NABI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360