SignIn
Kerala Kaumudi Online
Friday, 03 July 2026 12.19 PM IST

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17.67 കോടി പിന്നിട്ടു; ഇരുപത്തിനാല് മണിക്കൂറിനിടെ  മൂന്ന് ലക്ഷത്തിനടുത്ത് പുതിയ കേസുകൾ

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി അറുപത്തിയേഴ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 8000ത്തിലധികം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. ഇതോടെ ആകെ മരണം 38.18 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാറ് കോടി കടന്നു.


ഇന്ത്യയിൽ കഴിഞ്ഞ ദിവസം 80,834 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ പത്ത് ലക്ഷത്തിലധികം പേരാണ് ചികിത്സയിൽ കഴിയുന്നത്. 3.70 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി എൺപത് ലക്ഷം പിന്നിട്ടു.

രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ മൂന്ന് കോടി നാൽപത്തിമൂന്ന് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 6.15 ലക്ഷം പേർ മരിച്ചു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.രാജ്യത്ത് ഇന്നലെ മുപ്പതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എഴുപത്തിനാല് ലക്ഷം കടന്നു.4.87 ലക്ഷം പേർ മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COVID 19, INDIA, US, BRAZIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360