
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചായ ബൈനാൻസിൽ വൻ കവർച്ച. ഏകദേശം 630 കോടി ഡോളർ ഹാക്കർമാർ കവർന്നു. ഉത്തര കൊറിയൻ ഹാക്കർമാരാണ് പിന്നിലെന്ന് കരുതുന്നു. 20 മിനിറ്റിനുള്ളിൽ പത്ത് പ്രത്യേക ബ്ലോക്ക്‌ചെയിനുകൾ വഴിയായിരുന്നു കവർച്ച. ഒരു ബൈനാൻസ് എൻജിനിയറുടെ ലാപ്‌ടോപ് ഹാക്ക് ചെയ്താണ് കൃത്യംനിർവഹിച്ചത്. ഉപഭോക്താക്കളുടെ പണം നഷ്ടപ്പെടില്ലെന്നും മോഷ്ടിക്കപ്പെട്ടതിൽ 300 കോടി ഡോളറോളം മരവിപ്പിക്കാൻ സാധിച്ചെന്നും ബൈനാൻസ് അറിയിച്ചു. നഷ്ടം സ്വന്തം ഫണ്ടിൽ നിന്ന് നികത്തുമെന്നും കമ്പനി അറിയിച്ചു. സുരക്ഷ മുൻനിറുത്തി ഉപഭോക്താക്കളുടെ നിക്ഷേപവും പിൻവലിക്കലുകളും താത്കാലികമായി നിറുത്തിവച്ചു. ഡിജിറ്റൽ ആസ്തി മേഖലയിലുണ്ടായ ഏറ്റവും വലിയ കവർച്ചയാണിത്. യു.എസ് സീക്രട്ട് സർവീസ് അടക്കം ഏജൻസികൾ അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |