SignIn
Kerala Kaumudi Online
Saturday, 31 October 2026 9.15 AM IST

ഹോ...ഹോ...ഹാലോവീൻ !  ഇന്ന് ഹാലോവീൻ ദിനം

d

ന്യൂയോർക്ക് : ഇന്ന് ഹാലോവീൻ ദിനം. പ്രേതങ്ങൾ, ദുർമന്ത്രവാദികൾ, സാങ്കല്പിക കഥാപാത്രങ്ങൾ തുടങ്ങി ഭയപ്പെടുത്തുന്ന വേഷങ്ങളും മേക്കപ്പുമൊക്ക ധരിച്ച് ആളുകൾ വീടുകളിലും തെരുവുകളിലുമൊക്കെ ആഘോഷിക്കുന്ന ദിനം. വിദേശ രാജ്യങ്ങളിൽ ആഘോഷിച്ചിരുന്ന ഹാലോവീനുമായി ബന്ധപ്പെട്ട പരിപാടികൾ ഇപ്പോൾ നമ്മുടെ നാട്ടിലും പ്രചാരമേറുകയാണ്.

എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പ നവംബർ ഒന്ന് എല്ലാ വിശുദ്ധന്മാരെയും ആരാധിക്കാനുള്ള ദിവസമായി നിശ്ചയിച്ചു. ഇതാണ് ഓൾ സെയിന്റ്സ് ഡേ. ഇതിന്റെ തലേദിവസം ഓൾ ഹാലോസ് ഈവ് എന്നറിയപ്പെടുന്നു. ഇത് പിൻകാലത്ത് ഹലോവീനായി മാറിയെന്ന് കരുതുന്നു. പ്രാചീന കെൽറ്റിക് ആഘോഷമായ സാംവിനിൽ നിന്നാണ് ഹാലോവീൻ ഉത്ഭവിച്ചതെന്നും കഥയുണ്ട്.

പ്രാചീന കെൽറ്റുകൾ പുതുവർഷം ആഘോഷിച്ചിരുന്നത് നവംബർ ഒന്നിനായിരുന്നത്രെ. പുതുവർഷ തലേന്ന് പ്രേതങ്ങൾ ഭൂമിയിലേക്ക് മടങ്ങിവരുമെന്ന് ഇവർ വിശ്വസിച്ചിരുന്നതായും ഒക്ടോബർ 31ന് രാത്രി അവർ സാംവിൻ ആഘോഷിക്കുകയും ഇത് ക്രമേണ ഹാലോവീനായി മാറിയെന്നും ഐതിഹ്യമുണ്ട്.

ഹാലോവീൻ പാർട്ടികൾ പാശ്ചാത്യ രാജ്യങ്ങളിൽ വളരെ ആഘോഷപൂർവം നടത്തുന്നു. എല്ലാ വീടുകളിലും ഹാലോവീൻ അലങ്കാരം നടത്താറുണ്ട്. ഭയപ്പെടുത്തുന്ന രൂപങ്ങളും ദീപാലങ്കാരങ്ങളും ഇതിൽപ്പെടും. അമേരിക്കക്കാരാണ് ഇത്തരം അലങ്കാരങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നത്. വീട്ടിലേക്ക് വിരുന്നെത്തുന്നവർക്ക് മിഠായികൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളും നൽകും. അതിഥികൾക്ക് മധുരം നൽകുന്ന പതിവിനെ ട്രിക്ക് ഓർ ട്രീറ്റിംഗ് എന്നാണ് പറയുന്നത്. ' മാർച്ച് ഒഫ് ഡെഡ് " എന്ന പേരിൽ ഭൂത പ്രേത പിശാചുക്കളുടെ വേഷം ധരിച്ചവർ തെരുവുകളിൽ ഘോഷയാത്ര നടത്താറുണ്ട്.

നൂറ്റാണ്ടുകളായി ഹാലോവീൻ ആഘോഷങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് മത്തങ്ങകൾ. കണ്ണും വായും ഒക്കെ കൊത്തിവച്ച ഭീകരരൂപീകളായ മത്തങ്ങകൾ ഹാലോവീൻ ആഘോഷത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് തന്നെ പറയാം. വീടിലും പുറത്തുമെല്ലാം ഇത്തരം മത്തങ്ങകൾ കൊണ്ട് അലങ്കരിക്കുന്ന ചടങ്ങ് ' ജാക്ക് ഓ ലാന്റേൺ " എന്നാണ് അറിയപ്പെടുന്നത്. ലോകത്ത് മത്തങ്ങ കൃഷിയുടെ 80 ശതമാനവും യു.എസിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360