
യെരവാൻ: അർമേനിയയിലെ പാർലമെന്റിൽ എം.പിമാർ തമ്മിൽ കൂട്ടത്തല്ല്. വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രതിപക്ഷ നേതാവിന്റെ കുടുംബത്തെ ഭരണകക്ഷി എം.പി പരിഹസിച്ചതാണ് അടിപിടിക്ക് ഇടയാക്കിയത്. ഇടികൊണ്ട് ഒരു പ്രതിപക്ഷ എം.പിയുടെ മൂക്കിൽ നിന്ന് ചോര വാർന്നു. മറ്റൊരു എം.പിയുടെ വസ്ത്രങ്ങൾ കീറി. ഡെപ്യൂട്ടി സ്പീക്കർ അടക്കം അംഗങ്ങൾ പരസ്പരം കസേരകൾ എടുത്തെറിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പാർലമെന്റിന്റെ ഇടനാഴികളിലേക്കും ഏറ്റുമുട്ടൽ വ്യാപിച്ചു. സംഭവങ്ങൾ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അർമേനിയൻ പാർലമെന്റിന് അകത്ത് അടിപിടിയുണ്ടാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |