SignIn
Kerala Kaumudi Online
Saturday, 31 October 2026 9.16 AM IST

നടൻ പാട്രിക് സ്‌റ്റുവർട്ട് അന്തരിച്ചു

d

ലോസ് ആഞ്ചലസ്: ഇംഗ്ലീഷ് നടൻ പാട്രിക് സ്‌റ്റുവർട്ട് (86) അന്തരിച്ചു. ബുധനാഴ്ച യു.എസിലെ ലോസ് ആഞ്ചലസിലെ വസതിയിലായിരുന്നു അന്ത്യം. അൽഷെമേഴ്സ് ബാധിതനായിരുന്നു. 60 വർഷത്തിലേറെ നീണ്ട സിനിമാ, നാടക ജീവിതത്തിനിടെയിൽ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കി. ഇംഗ്ലണ്ടിലെ യോക്ക്‌ഷെയറിൽ ജനിച്ച അദ്ദേഹം പ്രദേശിക നാടകങ്ങളിലൂടെയാണ് കലാജീവിതം തുടങ്ങിയത്. 1966ൽ ബ്രിട്ടനിലെ പ്രശസ്തമായ റോയൽ ഷേക്‌സ്‌പിയർ കമ്പനിയുടെ (ആർ.എസ്.സി) ഭാഗമായി. ആന്റണി ആൻഡ് ക്ലിയോപാട്ര അടക്കം കമ്പനിയുടെ 60 ലേറെ നാടകങ്ങളിൽ അഭിനയിച്ചു. സ്റ്റാർ ട്രെക് ടെലിവിഷൻ സീരീസിലും സിനിമാ പരമ്പരയിലും അവതരിപ്പിച്ച വേഷം ആഗോള ശ്രദ്ധനേടി. എക്‌സ് - മെൻ പരമ്പര, അവഞ്ചേഴ്സ്, ഡ്യൂൺ, റോബിൻഹുഡ്, ജെഫ്രി, ദ ഷീപ്പ് ഡിറ്റ‌ക്‌ടീവ്‌സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചു. 2010ൽ എലിസബത്ത് രാജ്ഞി അദ്ദേഹത്തെ നൈറ്റ് ബഹുമതി നൽകി ആദരിച്ചു. അമേരിക്കൻ ഗായിക സണ്ണി ഓസെല്ലാണ് ഭാര്യ. നേരത്തെ രണ്ടു തവണ വിവാഹ മോചിതനായ അദ്ദേഹത്തിന് ഒരു മകനും മകളുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360