
വാഷിംഗ്ടൺ: യു.എസിലെ ഒറിഗണിൽ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകൾ ആകാശത്ത് വച്ച് കൂട്ടിയിടിച്ച് തകർന്നു. 3 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം, വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ മക്മിൻവിൽ മുനിസിപ്പൽ എയർപോർട്ടിന് സമീപമായിരുന്നു സംഭവം. ഒരു ഏവിയേഷൻ സ്കൂളിന്റെ പരിശീലന കോപ്റ്ററാണ് അപകടത്തിൽപ്പെട്ടവയിലൊന്ന്. ആളൊഴിഞ്ഞ കൃഷിയിടത്തിലേക്കാണ് കോപ്റ്ററുകൾ പതിച്ചത്. അപകടകാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |