SignIn
Kerala Kaumudi Online
Friday, 16 October 2026 2.01 AM IST

കത്തോലിക്കാ പുരോഹിതന്റെ സ്വത്തിൽ അവകാശം സഭയ്ക്ക്: മദ്രാസ് ഹൈക്കോടതി

k

ചെന്നൈ: കത്തോലിക്കാ മത സമൂഹത്തിൽ ചേർന്നതിനുശേഷം പുരോഹിതൻ സമ്പാദിക്കുന്ന സ്വത്തിലുള്ള അവകാശം സഭയ്ക്കാണെന്ന് മദ്രാസ് ഹൈക്കോടതി. സന്യാസത്തിൽ പ്രവേശിക്കുന്നതോടെ വ്യക്തിയുടെ ലൗകിക ബന്ധങ്ങൾ അവസാനിച്ചു. പിന്നീടുസമ്പാദിക്കുന്നവയിൽ അവകാശം ഉന്നയിക്കാൻ കുടുംബത്തിന് കഴിയില്ല. സഭയിൽ ചേരുന്നതിനുമുമ്പും പിന്നീടും സമ്പാദിച്ചതിനെ രണ്ടായി കാണണമെന്നും ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ്, ജസ്റ്റിസ് കെ. കെ. രാമകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കത്തോലിക്കാ സഭയിലെ പാലോട്ടൈൻ സമൂഹത്തിലെ ഫാ. ദേവകുമാർ അരുളാനന്ദത്തിന്റെ മരണത്തിനുപിന്നാലെ അദ്ദേഹത്തിന്റെ 56 ലക്ഷം രൂപയുടെ നിക്ഷേപത്തിന് അവകാശമുന്നയിച്ച് കുടുംബാംഗങ്ങളെത്തിയതാണ് കേസിനാസ്പദമായ സംഭവം. നിക്ഷേപം വിട്ടുകൊടുക്കാൻ വിധിച്ച ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360