SignIn
Kerala Kaumudi Online
Sunday, 01 November 2026 10.06 PM IST

പ്രധാനമന്ത്രിയെ നേരിട്ട് തിരഞ്ഞെടുക്കാനുള്ള ബില്ലുമായി പ്രതിപക്ഷം,​ നെതന്യാഹുവിനെ പുറത്താക്കാൻ നീക്കം

netanyahu-eisenkot-
ബെഞ്ചമിൻ നെതന്യാഹു,​ ഐസൻകോട്ട്

ജറുസലേം : ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ പുതിയ നീക്കവുമായി പ്രതിപക്ഷ സഖ്യം. വോട്ടർമാർക്ക് പ്രധാനമന്ത്രിയെ നേരിട്ട് തിരഞ്ഞെടുക്കാൻ അനുമതി നൽകുന്ന ബിൽ കൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്. തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ അറബ് പാർട്ടികളെ ആശ്രയിക്കാതെ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാമെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ നീക്കമെന്ന് ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബിൽ പാസായാൽ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ ജയിക്കുന്ന സ്ഥാനാർത്ഥിക്ക് കേവല ഭൂരിപക്ഷമില്ലാതെ തന്നെ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാനാകും. ഇതിന് ഇസ്രയേലിലെ നിലവിലെ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്. അതിനും 61 പേരുടെ പിന്തുണ ആവശ്യമാണ്.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനോ പ്രധാന പ്രതിപക്ഷമായ ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള യാഷർ സഖ്യത്തിനോ കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 120 അംഗ ഇസ്രയേൽ പാർലമെന്റിൽ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റും യാഷർ സഖ്യത്തിന് 48 സീറ്റുമാണ് ലഭിച്ചത്. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 19 സീറ്റുള്ള അറബ് പാർട്ടികളുടെ പിന്തുണ ലഭിച്ചാൽ മാത്രമേ പ്രതിപക്ഷത്തിന് ഭരണം ലഭിക്കൂ. ഈ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ എന്നാണ് വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISRAEL ELECTION, NETANYAHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360