SignIn
Kerala Kaumudi Online
Monday, 01 June 2026 10.39 PM IST

വീണ്ടും ഇന്ത്യയെ അനാദരിച്ച് മാലിദ്വീപ് മുൻ മന്ത്രി മറിയം ഷിയുന; പോസ്റ്റിൽ വ്യാപക പ്രതിഷേധത്തിന് പിന്നാലെ ക്ഷമാപണം

READ ENGLISH VERSION
mariyam-shiuna

മാലെ: ഇന്ത്യൻ ദേശീയ പതാകയെ അനാദരിക്കുന്ന ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് പ്രതിഷേധത്തിനിടയാക്കിയതിന് പിന്നാലെ സസ്‌പെൻഡ് ചെയ്യപ്പെട്ട മാലിദ്വീപ് മന്ത്രി മറിയം ഷിയുന ക്ഷമാപണം നടത്തി. പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. മാലിദ്വീപിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംഭവം.

പ്രതിപക്ഷ പാർട്ടിയുടെ പ്രചാരണ പോസ്റ്ററിൽ പാർട്ടി ലോഗോയ്ക്ക് പകരം അശോകചക്രത്തിന്റെ പടമുള്ള ചിത്രമാണ് മറിയം ഷിയുന പങ്കുവച്ചത്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഭരണകക്ഷിയായ പാർട്ടിയിലെ അംഗമാണ് ഷിയുന. പാർട്ടിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു ഷിയുന ചിത്രം പങ്കുവച്ചത്. 'വലിയൊരു വീഴ്‌ചയിലേക്കാണ് എം ഡി പി (മാൽദീവിയൻ ഒപ്പോസിഷൻ പാർട്ടി)​ നീങ്ങിക്കൊണ്ടിരിക്കുന്നത്. അവരോടൊപ്പം വലിയ താഴ്‌ചയിലേയ്ക്ക് വീഴാൻ മാലിദ്വീപിലെ ജനങ്ങൾ ആഗ്രഹിക്കുന്നില്ല'- എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.

പോസ്റ്റിൽ വലിയ പ്രതിഷേധം ഉയരുകയും ഷിയുനയ്ക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യം ഉയരുകയും ചെയ്തതിനുപിന്നാലെയാണ് പോസ്റ്റ് നീക്കിയത്. 'ഞാൻ പങ്കുവച്ച പോസ്റ്റിലെ ഉള്ളടക്കം ആശയക്കുഴപ്പമോ വിഷമമോ ഉണ്ടാക്കിയെങ്കിൽ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.എം ഡി പിക്ക് മറുപടിയായി ഞാൻ പങ്കുവച്ച ചിത്രത്തിന് ഇന്ത്യൻ പതാകയുമായി സാമ്യമുള്ളതായി എന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. ഇത് മനഃപൂർവ്വം സംഭവിച്ച കാര്യമല്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. എന്റെ പോസ്റ്റ് കാരണമുണ്ടായ ആശയക്കുഴപ്പത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു'- മറിയം ഷിയുന്ന സമൂഹമാദ്ധ്യത്തിൽ കുറിച്ചു. ഇന്ത്യയുമായുള്ള ബന്ധത്തെ മാലിദ്വീപ് ആഴത്തിൽ വിലമതിക്കുന്നതായും രാജ്യത്തെ ബഹുമാനിക്കുന്നതായും ഷിയുന കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനാണ് മറിയം ഷിയുന ഉള്‍പ്പടെ മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്തത്. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 'എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റര്‍ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു' എന്നായിരുന്നു മറിയം എക്‌സ് പ്ലാറ്റ്‌ഫോമില്‍ മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. വിവാദമായതിനു പിന്നാലെ ഈ പോസ്റ്റ് മുൻമന്ത്രി നീക്കിയിരുന്നു. മാലിദ്വീപ് മന്ത്രിമാരുടെ പ്രസ്താവനകള്‍ക്ക് പിന്നാലെ നിരവധി ഇന്ത്യക്കാര്‍ മാലിദ്വീപ് യാത്ര റദ്ദാക്കി. അവധി ആഘോഷം മാലിദ്വീപില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് വിമാനടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതിന്റെ പകര്‍പ്പ് സഹിതമാണ് പലരും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, MARIYAM SHIUNA, MALDIVES MINISTER, POST, INDIAN FLAG, APOLOGIZED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360