SignIn
Kerala Kaumudi Online
Friday, 14 August 2026 7.00 AM IST

കടയിൽ കയറിയതേ ഓർമ്മയുള്ളൂ; യുവാവ് തിരിച്ചിറങ്ങിയത് കോടീശ്വരനായി, എല്ലാം സംഭവിച്ചത് മിനിറ്റുകൾക്കുള്ളിൽ

shopping

വാഷിംഗ്‌ടൺ: ഈ കാലഘട്ടത്തിൽ പലരും പെട്ടെന്ന് പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അതിനായി ഭാഗ്യപരീക്ഷണം പോലെ ലോട്ടറികൾ എടുക്കുന്നവരും ഉണ്ട്. പലരും ലോട്ടറി വഴി പണം സമ്പാദിക്കാറുണ്ട്. ഇത്തരത്തിൽ ഭാഗ്യം പെട്ടെന്ന് വന്ന് തുണച്ച ഒരു യുവാവിന്റെ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. യുഎസിലെ വിർജീനിയയിലാണ് സംഭവം നടന്നത്. ഒരു ട്രക്ക് ഡ്രെെവറുടെ ഭാഗ്യമാണ് ഷോപ്പിംഗിന് പോയ സ്ഥലത്ത് വച്ച് മാറിമറിഞ്ഞത്. ന്യൂയോർക്ക് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗത്ത് ബോസ്റ്റണിലെ വെർജീനിയയിലെ താമസിക്കുന്ന റസ്സൽ ഗോമസ് ഒരു സൂപ്പർ മാർക്കറ്റിൽ ചില സാധനങ്ങൾ വാങ്ങാൻ പോയി. എന്നാൽ അദ്ദേഹം ആ കടയിൽ നിന്ന് തിരിച്ചിറങ്ങിയത് ഒരു കോടീശ്വരനായാണ്. എങ്ങനെയെന്ന് അല്ലേ?​. റസ്സൽ സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയപ്പോൾ വിവിധ സ്ക്രാച്ച് ടിക്കറ്റുകൾ അവിടെ കണ്ടു. ഭാഗ്യം പരീക്ഷിക്കാം എന്ന് കരുതി റസ്സൽ ഒരു ടിക്കറ്റ് വാങ്ങി. വിർജീനിയ ലോട്ടറിയുടെ മാഗ്നിഫിസന്റ് 7s ആണ് അദ്ദേഹം വാങ്ങിയത്.

ഷോപ്പിംഗ് പൂർത്തിയാക്കിയ ശേഷം ആ സ്ക്രാച്ച് ടിക്കറ്റ് ഉരച്ച് നോക്കാൻ അദ്ദേഹം തീരുമാനിച്ചു. ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ കട വിട്ട് ഇറങ്ങിയ അദ്ദേഹം പാർക്കിംഗ് ലോട്ടിനടുത്ത് വച്ചാണ് ടിക്കറ്റ് ഉരച്ച് നോക്കുന്നത്. എന്നാൽ അതിലെ സമ്മാനം കണ്ട് റസ്സൽ തന്നെ ഞെട്ടി. ഏകദേശം 500,​000 ഡോളറാണ് (നാല് കോടി രൂപ)​ റസ്സലിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്.

തുക കണ്ട് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് റസ്സൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യമായാണ് ഇത്രയും തുക ലഭിക്കുന്നതെന്നും ഇത് ചെലവാക്കാൻ പദ്ധതി തയ്യാറാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് പുറത്തുനിന്നും നിരവധി പേർ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ വിർജീനിയ ലോട്ടറിയുടെ മാഗ്നിഫിസന്റ് 7s ഗെയിമിൽ പങ്കെടുക്കാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, US MAN, GROCERY, CRORE JACKPOT WINNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360