SignIn
Kerala Kaumudi Online
Thursday, 15 October 2026 3.29 PM IST

പാകിസ്ഥാനിൽ വൻ ദുരന്തം; സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണ് 29 മരണം

school
സ്‌കൂളിലെ മേൽക്കൂര തകർന്നതിന്റെ ചിത്രങ്ങൾ

ഇസ്‌ലാമാബാദ്: സ്‌‌കൂളിന്റെ മേൽക്കൂര തകർന്നുവീണ് 28 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും മരിച്ചു. പാകിസ്ഥാനിലെ പെഷാവറിലാണ് വൻ ദുരന്തമുണ്ടായത്. 40ലേറെ പേർക്ക് പരിക്കേറ്റു. മേൽക്കൂരയുടെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ തെരച്ചിൽ പുരോഗമിക്കുകയാണ്.

ഖൈബർ പക്‌തുൻക്വ പ്രവിശ്യയിലെ ദിർ കോളനിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളിലാണ് അപകടമുണ്ടായത്. സംഭവത്തിൽ സ്‌കൂളിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഡെപ്യൂട്ടി കമ്മിഷണർ അഫാഖ് വാസിർ ഉത്തരവിട്ടു. സ്‌കൂൾ കെട്ടിടം ശോചനീയമായ അവസ്ഥയിലാണെന്നറിയിച്ച പൊലീസ് അപകടത്തിന്റെ കാരണം പരിശോധിക്കുകയാണെന്നും വ്യക്തമാക്കി.

മരിച്ച 28 കുട്ടികളും 13 വയസും അതിന് താഴെയും പ്രായമുള്ളവരാണ്. ഇവരിൽ ആറുപേർ പെൺകുട്ടികളാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്.

അപകടത്തിൽ പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷരീഫ് അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് അദ്ദേഹം അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തു.

English Summary

A school roof collapsed in Peshawar, Pakistan, killing 28 students and a teacher and injuring more than 40 people. The incident occurred at a private school in Dir Colony, Khyber Pakhtunkhwa province. Rescue teams are searching for anyone trapped beneath the debris. Police arrested the school owner, and authorities have ordered an investigation into the tragedy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAKISTAN SCHOOL ROOF COLLAPSE, PESHAWAR SCHOOL ACCIDENT, PAKISTAN STUDENTS DEATH, PAKISTAN SCHOOL TRAGEDY, PAKISTAN SCHOOL ROOF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360