SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.10 AM IST

തൊഴിൽ മന്ത്രിക്ക് ബനാനഫോബിയ; ഓഫീസിലെ സ്റ്റാഫുകളും വീട്ടിൽ വാഴപ്പഴം വാങ്ങരുതെന്ന് നിർദേശം

READ ENGLISH VERSION
banana

സ്റ്റോക്ക്‌ഹോം: സ്വീഡിഷ് തൊഴിൽ മന്ത്രിയുടെ ഓഫീസിലുള്ളവർ വീട്ടിൽ വാഴപ്പഴം സൂക്ഷിക്കരുതെന്ന് നിർദേശം. സ്വീഡനിലെ കാബിനറ്റ് മന്ത്രിയായ പൗളീന ബ്രാൻഡ്‌ബെർഗിന്റെ മഞ്ഞ നിറത്തിലുള്ള പഴങ്ങളോടുള്ള പേടി, പ്രത്യേകിച്ച് വാഴപ്പഴത്തോടുള്ള പേടി കാരണമാണ് സ്റ്റാഫുകൾ തങ്ങളുടെ വീട്ടിൽ വാഴപ്പഴങ്ങൾ സൂക്ഷിക്കരുതെന്ന് നിർദേശം പുറപ്പെടുവിച്ചത്. ഇ - മെയിൽ വഴിയാണ് ഉദ്യോഗസ്ഥർക്ക് നിർദേശം എത്തിയത്. എക്‌സ്‌പ്രഷൻ എന്ന സ്വീഡിഷ് പത്രമാണ് വിവരം പുറത്തുവിട്ടത്.

പഴം കാണുമ്പോഴോ മണക്കുമ്പോഴോ ഉണ്ടാകുന്ന അസാധാരണമായ പ്രശ്‌നമാണ് ബനാനഫോബിയ. ഉത്‌കണ്ഠ, ഓക്കാനം തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ ഇതിലൂടെ ഉണ്ടാകാം. നിങ്ങൾ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുന്നതിന് മുമ്പ് പഴം കഴിക്കരുതെന്നും സ്വന്തം മുറിയിൽ നിന്നുൾപ്പെടെ അത് മാറ്റണം എന്നുമാണ് ഇ -മെയിൽ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. മന്ത്രിയുടെ അലർജിയെക്കുറിച്ച് വിശദീകരണം നൽകി പ്രധാനമന്ത്രിയടക്കം രംഗത്തെത്തിയിരുന്നു.

ഇതിന് മുമ്പും പൗളീനയുടെ ബനാനോഫോബിയ പുറംലോകം അറിഞ്ഞിട്ടുണ്ട്. 2020ൽ രാജ്യത്തെ ലിംഗസമത്വ മന്ത്രിയായ ബ്രാൻഡ്‌ബെർഗ് ഇക്കാര്യം എക്‌സ് പോസ്റ്റിലൂടെ തുറന്ന് പറഞ്ഞിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് എംപിയും സോഷ്യൽ ഡെമോക്രാറ്റിക് വക്താവുമായ തെരേസ കാർവാലോ തനിക്കും ബനാനഫോബിയ ഉണ്ടെന്നും ഈ വിഷയത്തിൽ പൗളീനയുമായി ഐക്യപ്പെട്ടുവെന്നും എക്‌സിൽ കുറിച്ചത്.

ബനാന ഫോബിയ കുട്ടിക്കാലം മുതൽ തന്നെ കാണപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഒരിക്കലും ഒരു രോഗാവസ്ഥയല്ല. വാഴപ്പഴത്തോട് ഉണ്ടാകുന്ന അപൂർവമായ വെറുപ്പും ഭയവുമാണ് ബനാനഫോബിയ എന്ന് പറയുന്നത്. കൃത്യമായി വിദഗ്ദ്ധരുടെ സഹായം തേടിയാൽ ഇത് നിയന്ത്രിക്കാൻ കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, BANANAPHOBIA, SWEDISH MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360