SignIn
Kerala Kaumudi Online
Wednesday, 24 June 2026 11.57 AM IST

ചൂട് ഭക്ഷണം ഊതി ഊതി കഴിക്കുന്നവരാണോ നിങ്ങൾ; 45കാരിക്കുണ്ടായ ദുരനുഭവം വരാതിരിക്കാൻ ശ്രദ്ധിക്കൂ

food

ബീജിംഗ്: അമിതമായ ചൂടുള്ള ഭക്ഷണം കഴിച്ച സ്‌ത്രീയ്‌ക്ക് തൊണ്ടയിൽ അൾസർ. മദ്ധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചാങ്ഷയിലാണ് സംഭവം. 42കാരിയായ വാങിന്റെ തൊണ്ടയിൽ എട്ട് സെന്റിമീറ്റർ ആഴത്തിലാണ് അൾസർ ഉണ്ടായിരിക്കുന്നത്.

തണുപ്പുള്ള ഒരു ദിവസം വാങ് സുഹൃത്തുക്കളുമായി ചേർന്ന് ഭക്ഷണം കഴിക്കാൻ പുറത്തേക്ക് പോയി. നല്ല വിശപ്പും കൊതിയും ഉണ്ടായിരുന്നതിനാൽ ചൂട് ആറുന്നതിന് മുമ്പ് തന്നെ അവർ ഭക്ഷണം അപ്പാടെ കഴിച്ചു. ഉടൻതന്നെ നെഞ്ചുവേദനയും എരിച്ചിലും അനുഭവപ്പെട്ടു. ഗൗരവമായി എടുക്കാതെ വാങ് അത് മാറാനായി ഐസ് വെള്ളം കുടിച്ചു. പക്ഷേ, വെള്ളം കുടിച്ചപ്പോഴും അവർക്ക് കഠിനമായ വേദന അനുഭവപ്പെട്ടു.

തുടർന്ന് ചാങ്ഷയിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് വാങിന്റെ അന്നനാളത്തിൽ എട്ട് സെന്റിമീറ്റർ നീളത്തിൽ അൾസർ ഉള്ളതായി കണ്ടെത്തിയത്. ഒരു മുതിർന്ന വ്യക്തിയുടെ അന്നനാളത്തിന്റെ നീളം 25 മുതൽ 30 സെന്റിമീറ്റർ വരെയാണ്. അതായത് വാങിന്റെ അന്നനാളത്തിന്റെ മൂന്നിലൊന്ന് ഭാഗവും അൾസർ കണ്ടെത്തി.

ulcer

നമ്മുടെ അന്നനാളത്തിന് കഠിനമായ ചൂടി സഹിക്കാൻ കഴിയുമെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. സത്യത്തിൽ 50 മുതൽ 60 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂട് മാത്രമാണ് അന്നനാളത്തിന് താങ്ങാനാവുക എന്നാണ് ചൈനയിലോ ഡോക്‌ടറായ വു സിയാവോക്കിംഗ് പറയുന്നത്. പാചകം ചെയ്‌തയുടൻ എടുക്കുന്ന ഭക്ഷണത്തിന് 80 മുതൽ 90 ഡിഗ്രി സെൽഷ്യസ് വരെ ചൂടുള്ളതായിരിക്കും. സാധാരണയായി ചൂട് ഭക്ഷണം കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് മലയാളികൾ. അതിനാൽ, ഇനി ചൂട് ഭക്ഷണങ്ങൾ കഴിക്കുന്നതിന് മുമ്പ് പ്രത്യേകം ശ്രദ്ധിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, CHINA, ULCER, HOT FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360