SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.31 AM IST

ടർക്കിഷ് എയർലൈൻസ് ന്യൂയോർക്കിൽ അടിയന്തിര ലാൻഡിങ് പൈലറ്റ് യാത്രാമധ്യേ മരിച്ചു

a

ന്യൂയോർക്ക്: ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ വിമാനത്തിൽ ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. തുടർന്ന് വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തി. അമേരിക്കൻ നഗരമായ സീറ്റിലിൽ നിന്ന് തുർക്കിയിലെ ഇസ്തംബൂളിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഇൽസെഹിൻ പെഹ്ലിവാൻ (59) എന്ന പൈലറ്റാണ് മരണപ്പെട്ടത്. യാത്രാമധ്യേ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. പ്രഥമശുശ്രൂഷ നൽകാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മറ്റൊരു പൈലറ്റും സഹ പൈലറ്റും ചേർന്ന് ന്യൂയോർക്കിൽ വിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തി. ഏകദേശം രാവിലെ 6 മണിക്ക് ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങി. എന്നാൽ ലാൻഡിങ്ങിനു മുമ്പ് തന്നെ പെഹ്ലിവാൻ മരണപ്പെട്ടിരുന്നു. 2007 മുതൽ ടർക്കിഷ് എയർലൈൻസിൽ പെഹ്ലിവാൻ ജോലി ആരംഭിച്ചത്. പൈലറ്റിന് മാർച്ചിൽ നടത്തിയ വൈദ്യപരിശോധന നടത്തിയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് എയർലൈൻ വക്താവ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360