ലണ്ടൻ: യുണൈറ്റഡ് കിംഗ്ഡത്തിന്റെ (യുകെ) നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള നിർണായക കരാറിൽ ഒപ്പിട്ട് സ്‌കോട്ട്‌ലൻഡും വെയിൽസും നോർത്തേൺ അയർലൻഡും. സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നി, വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ റൂൺ ആപ് ഐയോർവർത്ത്, നോർത്തേൺ അയർലൻഡ് ഫസ്റ്റ് മിനിസ്റ്രർ മിഷേൽ ഒനീൽ, അയർലൻഡിലെ പ്രതിപക്ഷ നേതാവും സിൻ ഫെയ്ൻ പാർട്ടി അദ്ധ്യക്ഷയുമായ മേരി ലൂ മക്‌ഡൊണാൾഡ് എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.
യുകെ പാർലമെന്റ് നിയന്ത്രണത്തിൽ നിന്ന് മോചിതരായി സ്വതന്ത്രമാകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കരാറിൽ ഒപ്പിട്ടത്. ഇതോടെ യുകെ പിളരുമെന്ന അഭ്യൂഹവും ശക്തമായിരിക്കുകയാണ്. തങ്ങളുടെ രാജ്യങ്ങൾക്ക് സ്വയം നിർണായാവകാശമുണ്ടെന്നും ജനങ്ങളുടെ ഭാവി തീരുമാനിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തെ തടയാൻ യുകെ സർക്കാരിന് അധികാരമില്ലെന്നും കരാറിൽ പറയുന്നു.
ചരിത്രപരമായ കരാറിൽ ഇവർ ഒപ്പുവച്ചതോടെ യുകെയിൽ നിന്ന് വേർപ്പെട്ട് ഈ മൂന്നുപ്രദേശങ്ങളും സ്വതന്ത്ര രാജ്യങ്ങളായി മാറും. വടക്കൻ അയർലൻഡ് യുകെയിൽ നിന്ന് വേർപിരിഞ്ഞ് അയർലൻഡ് റിപ്പബ്ലിക്കുമായി ഒന്നിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ പുതിയ രാഷ്ട്രീയ നീക്കമെന്നതാണ് ഏറെ ശ്രദ്ധേയം.
നേരത്തെ അയർലൻഡിന്റെ ഏകീകരണം വളരെ സ്വാഭാവികമായ കാര്യമാണെന്നും അത് നടക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമിന് ലഭിച്ച വലിയ തിരിച്ചടിയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
തങ്ങളുടെ ജനങ്ങളുടെ താൽപ്പര്യങ്ങൾ ബ്രിട്ടീഷ് പാർലമെന്റ് സംരക്ഷിക്കുന്നില്ലെന്നും ജനങ്ങൾക്ക് അവരുടെ ഭാവി സ്വയം നിർണയിക്കാനുള്ള അവകാശമുണ്ടെന്നും സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വീനി വ്യക്തമാക്കിയിരുന്നു. എന്നാൽ ബ്രിട്ടനിൽ നിന്നും പിരിഞ്ഞുപോകാനുള്ള വോട്ടെടുപ്പുകൾക്ക് മൂന്നുപ്രദേശങ്ങൾക്കും അനുമതി നൽകില്ലെന്ന് ഉറച്ച നിലപാടിലായിരുന്നു പ്രധാനമന്ത്രി ആൻഡി ബേൺഹാം.
സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവ സ്വതന്ത്ര ഭരണസംവിധാനമുള്ള എന്നാൽ പൂർണരാജ്യപദവിയില്ലാതെ യുകെയുടെ ഭാഗമായി തുടരുന്ന പ്രവിശ്യകളാണ്. ഇംഗ്ലണ്ട് കൂടി ചേരുമ്പോഴാണ് യുണൈറ്റഡ് കിംഗ്ഡം എന്ന പരമാധികാര രാജ്യം പൂർണമാകൂ. അതേസമയം ഈ കരാറിൽ ഒപ്പുവച്ചത് യുണെറ്റഡ് കിംഗ്ഡത്തിന്റെ ഭാവി തന്നെ മാറ്റിമറിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
First Ministers of Scotland, Wales, and Northern Ireland, alongside the Irish opposition leader, signed a pivotal agreement asserting their right to self-determination and independence from UK Parliament control. This historic move intensifies speculation about the United Kingdom's potential split, with these regions pursuing independent nation status. The development follows Donald Trump's earlier support for Irish reunification.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |