SignIn
Kerala Kaumudi Online
Wednesday, 16 September 2026 8.35 AM IST

വിസാ നിയന്ത്രണം: ട്രംപ് സർക്കാരിന് തിരിച്ചടി

d

വാഷിംഗ്ടൺ: വിദേശ വിദ്യാർത്ഥികൾക്കും മാദ്ധ്യമ പ്രവർത്തകർക്കും വിസാ ചട്ടങ്ങൾ കർശനമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം താത്കാലികമായി തടഞ്ഞ് യു.എസിലെ ബോസ്റ്റൺ ഫെഡറൽ കോടതി. സർക്കാർ വിശദീകരണം ദുർബലമാണെന്നും നടപടികൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ആഘാതം സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. എഫ് - 1 വിസയിലെ വിദ്യാർത്ഥികൾക്കും സാംസ്‌കാരിക വിനിമയ പദ്ധതികളുടെ ഭാഗമായ ജെ - 1 വിസി​റ്റർ വിസക്കാർക്കും യു.എസിൽ പരമാവധി തങ്ങാൻ കഴിയുന്ന സമയം 4 വർഷമായി നിജപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചത്. കാലാവധി നീട്ടാൻ പ്രത്യേകം അപേക്ഷിക്കണം. വിദേശ മാദ്ധ്യമ പ്രവർത്തകർക്ക് (ഐ വിസ) ജോലിയിലുള്ള കാലത്തോളം യു.എസിൽ തുടരാമെന്ന വ്യവസ്ഥ ഇല്ലാതാക്കി 240 ദിവസത്തെ അനുമതി നൽകാനും തീരുമാനിച്ചിരുന്നു. പുതിയ മാറ്റങ്ങൾ ഇന്നലെ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360