SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.49 PM IST

'സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും പിഴച്ചു,​ സ്വയം വിമർശനം എല്ലാവരും നടത്തുന്നത് നല്ലത്'

m-a-baby
സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ പിഴവുണ്ടായെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി.പാർട്ടിക്ക് വിവിധ തലങ്ങളിൽ ജാഗ്രതക്കുറവുണ്ടായി. പ്രചാരണത്തിലും പിഴവുണ്ടായെന്ന് കേന്ദ കമ്മിറ്റിയിൽ വിലയിരുത്തിയതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

സഖാക്കളുടെ വീഴ്ചകൾ പാർട്ടിയെ പ്രതികൂലമായി ബാധിക്കും. പാർട്ടിയിലെ എല്ലാവരും സ്വയം വിമർശനം നടത്തണം. സിപിഎമ്മിൽ നേതാവ് എന്നൊരു വാക്കില്ലെന്നും എല്ലാവരും സഖാക്കളാണെന്നും പാർട്ടിയിൽ 'ഹൈക്കമാന്റ്' മാത്രമല്ല തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിൽ വിശാല സംസ്ഥാന സമിതി ചേരുമെന്നും ബലഹീനതകൾ വിലയിരുത്തി പരിഹരിക്കുമെന്നും എം എ ബേബി പറഞ്ഞു.

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ യുഡിഎഫിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും സിപിഎം ജനറൽ സെക്രട്ടറി വിമർശിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി വി ‌‌‌ഡി സതീശന്റെ ഇടപെടൽ ദുർബലമാണെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് 49 ശതമാനം ഓഹരി എംഎസ്‌സിക്ക് കൊടുക്കാനുള്ള തീരുമാനം സർക്കാർ അറിയാതെ കൈക്കൊണ്ടതിനെയാണ് സിപിഎം എതിർക്കുന്നതെന്നും വി ഡി സതീശൻ എന്തിനാണ് മംഗലാപുരം യാത്ര നടത്തിയെന്നും അദ്ദേഹം ചോദിച്ചു.

English Summary

CPM General Secretary M.A. Baby admitted flaws in candidate selection and campaign strategy for the Kerala assembly elections, attributing them to a lack of party vigilance. He announced a state committee would convene to address these weaknesses. Baby also criticized the UDF and Chief Minister V.D. Satheesan regarding the Vizhinjam share transfer, opposing the decision to grant 49% shares to MSC without government knowledge.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM GENERAL SECRETARY M A BABY, CENTRAL COMMITTEE, KERALA NIYAMASABHA ELECTION LOSS, VIZHINJAM PORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360