
മാഡ്രിഡ്: സ്പെയിനിലെ വടക്കു കിഴക്കൻ കാറ്റലോണിയ മേഖലയിൽ പാരാഗ്ലൈഡിംഗിനിടെയുണ്ടായ അപകടത്തിൽ 63കാരനായ ബ്രിട്ടീഷുകാരന് ദാരുണാന്ത്യം. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അപകടം. ഉയരത്തിൽ നിന്ന് താഴെ വീണ ഇയാളെ ഗുരുതര പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. പാരാഗ്ലൈഡിംഗിനിടെ വൈദ്യുതി ലൈനുകളിൽ കുടുങ്ങി നിലത്തുവീഴുകയായിരുന്നെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അധികൃതർ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |