SignIn
Kerala Kaumudi Online
Saturday, 17 October 2026 9.00 AM IST

മതനിന്ദ: ശ്രീലങ്കൻ യുവാവിന്റെ വധശിക്ഷ റദ്ദാക്കി സൗദി

f

റിയാദ്: സൗദി അറേബ്യയിൽ ഫേസ്ബുക്ക് കമന്റിന്റെ പേരിൽ മതനിന്ദ കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശ്രീലങ്കൻ യുവാവിന് ഇളവ്. അനോജൻ ശിവറാസ (27) എന്നയാളുടെ വധശിക്ഷ സൗദി സുപ്രീംകോടതി റദ്ദാക്കി. ശ്രീലങ്കൻ സർക്കാരിന്റെ നയതന്ത്ര ഇടപെടലുകൾക്കും വിവിധ മനുഷ്യാവകാശ സംഘടനകളുടെ ക്യാമ്പെയ്നും പിന്നാലെയാണിത്.

ജൂൺ അവസാനം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വൈറൽ ശ്രീലങ്കൻ വീഡിയോയുടെ കമന്റ് വിഭാഗത്തിൽ മതപരമായ തർക്കം ഉടലെടുക്കുകയും അനോജൻ ഇസ്ലാം മതത്തെ അപമാനിക്കുന്ന തരത്തിലെ കമന്റ് രേഖപ്പെടുത്തുകയുമായിരുന്നു. ചിലർ ഹിന്ദു ദൈവത്തെ അധിക്ഷേപിച്ച് കമന്റിട്ടതാണ് അനോജന് പ്രകോപനമായത്.

കമന്റ് ഉടൻ ഡിലീറ്റ് ചെയ്ത അനോജൻ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ കമന്റിന്റെ സ്ക്രീൻഷോട്ടുകൾ അനോജന്റെ സൗദിയിലെ തൊഴിലുടമയ്ക്ക് ശ്രീലങ്കയിലുള്ളവർ തന്നെ ഇമെയിൽ ചെയ്തുനൽകി. ഇതോടെ അനോജൻ അറസ്റ്റിലായി. ആദ്യം അഞ്ച് വർഷം തടവാണ് ലഭിച്ചത്. സെപ്തംബറിൽ മേൽക്കോടതി വധശിക്ഷ വിധിച്ചു.

സുപ്രീംകോടതി വിധി ശ്രീലങ്ക സ്വാഗതം ചെയ്തു. അനോജൻ കസ്റ്റഡിയിൽ തുടരുകയാണ്. ഇദ്ദേഹം 5 വർഷം ശിക്ഷ അനുഭവിക്കണോ അതോ നാടുകടത്തപ്പെടുമോ എന്നതിൽ വ്യക്തതയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360