
ബെർലിൻ: ബാഗ് നിറയെ വിഷപ്പാമ്പുകളും പല്ലികളും. മെക്സിക്കൻ പൗരനായ വിമാന യാത്രികൻ പിടിയിൽ. ജർമ്മനിയിലെ കൊളോൺ ബോൺ വിമാനത്താവളത്തിലാണ് സംഭവം. മെക്സിക്കോ സിറ്റിയിൽ നിന്ന് ഇസ്താംബുൾ വഴിയെത്തിയ 45കാരനായ മെക്സിക്കൻ അഗ്നിരക്ഷാ സേനാംഗമാണ് പിടിയിലായത്. 37 വിഷപ്പാമ്പുകളെയും 55 പല്ലി ഇനങ്ങളെയുമാണ് ബാഗിൽ നിന്ന് കണ്ടെത്തിയത്. ഷാംപൂവിന്റെ കുപ്പികളിലും പ്ലാസ്റ്റിക് ഫുഡ് കണ്ടെയ്നറുകളിലും സോക്ക്സിലും മറ്റും തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നു ഇവ. മുപ്പതോളം ജീവികൾ ചത്ത നിലയിലായിരുന്നെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. പരിശോധനയിൽ ഇയാൾ കൊക്കെയ്ൻ ഉപയോഗിച്ചതായും കണ്ടെത്തി.
ബ്രസീലിയൻ സുഹൃത്തിന് നൽകാൻ വേണ്ടിയാണ് ജീവികളെ എത്തിച്ചതെന്നാണ് ഇയാളുടെ മൊഴി. സുരക്ഷാ ഭീഷണിയെന്ന് കാട്ടി ഇയാൾക്ക് ജർമ്മനിയിൽ പ്രവേശന വിലക്കേർപ്പെടുത്തിയ അധികൃതർ ഇസ്താംബുളിലേക്ക് മടക്കി അയച്ചു. പാമ്പുകളെയും പല്ലികളെയും ജർമ്മനിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |