സനാ: യമനിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടാതായി സ്ഥിരീകരിച്ച് ഹൂതി മാദ്ധ്യമങ്ങൾ. യമനിലെ ദമാർ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. അന്താരാഷ്ട്ര തലത്തിൽ നിരോധിച്ച ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ ആരോപിച്ചു. ഇന്ന് പുലർച്ചെ ആരംഭിച്ച ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങികിടക്കുകയാണെന്നും ഇറാൻ പിന്തുണയുള്ള ഹൂതി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സാധാരണക്കാരുടെ വീടുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഹൂതികളുടെ ആരോപണം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് വിവരം. യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനെ പിന്തുണച്ച് ഹൂതി വിമതർക്കെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണങ്ങൾ ശക്തമാക്കുകയാണ്. വർഷങ്ങളായി മന്ദഗതിയിലായിരുന്ന ആഭ്യന്തര സംഘർഷം ജൂലായിൽ വീണ്ടും ശക്തമായതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം ചെങ്കടൽ തീരപ്രദേശം ഹൂതികൾ പിടിച്ചെടുത്തതോടെ ഏറ്റുമുട്ടലുകൾ കൂടുതൽ രൂക്ഷമായി.
അതിനിടെ, കഴിഞ്ഞ ഏതാനും ആഴ്ചകളായി സൗദിയിലേക്ക് ഹൂതികൾ ആവർത്തിച്ച് ആക്രമണം നടത്തിയിരുന്നു. ചെങ്കടലിലെ കപ്പലുകൾ, എണ്ണസംസ്കരണ കേന്ദ്രങ്ങൾ, റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളം എന്നിവ ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. കഴിഞ്ഞയാഴ്ച വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. സെപ്തംബർ മൂന്ന് മുതൽ ഒക്ടോബർ 15 വരെ സൗദി ആക്രമണങ്ങളിൽ 115 പേർ കൊല്ലപ്പെടുകയും 305 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഹൂതികളുടെ കണക്ക്.
Saudi airstrikes in Yemen killed 12 people, including three children, Houthi media reported. Many were injured, with people trapped under debris. Houthis alleged banned cluster bombs targeted civilian homes, amidst intensifying Saudi-led coalition operations against rebels in the escalating conflict.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |