റിയാദ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ഈ മാസം 24 വരെ ജിദ്ദ, ദമാം, എന്നിവിടങ്ങളിലേക്കും അവിടെന്ന് തിരിച്ചുള്ള സർവീസുകളാണ് താൽക്കാലികമായി നിർത്തിവച്ചതായി വിമാനകമ്പനികൾ അറിയിച്ചത്.
നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തിരിക്കുന്നതെന്ന് എയർ ഇന്ത്യ എക്സിൽ കുറിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച എയർ ഇന്ത്യ സൗദിയിലേക്കുള്ള സർവീസുകൾ ഒക്ടോബർ 20 വരെ റദ്ദാക്കിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് നേരത്തേ ഒക്ടോബർ 17 വരെയും സർവീസുകൾ നിർത്തിവച്ചിരുന്നു. പുതിയ തീരുമാനത്തോടെ രണ്ട് കമ്പനികളുടെയും നിയന്ത്രണം ഒക്ടോബർ 24 വരെ നീളും.
ഇൻഡിഗോയും സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ ഈ മാസം 24 വരെ റദ്ദാക്കിയതായി വ്യാഴാഴ്ച അറിയിച്ചിരുന്നു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്ടോബർ 24 വരെയും ജിദ്ദയിലേക്കുള്ള സർവീസുകൾ ഒക്ടോബർ 21 വരെയും നിർത്തിവച്ചതായി ആകാശ എയറും വ്യക്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിച്ചത്. മേഖലയിൽ സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നത്.
Air India and Air India Express have suspended flights to Saudi Arabian cities like Jeddah and Dammam until October 24. This decision, extended from previous cancellations, is due to the escalating Middle East conflict. Other carriers, including Indigo and Akasa Air, have similarly cancelled services to Saudi Arabia, citing the worsening security situation in the region.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |