SignIn
Kerala Kaumudi Online
Saturday, 17 October 2026 9.00 AM IST

ഭീഷണിയുമായി ട്രംപ് : 'ഇറാനിൽ പ്രയോഗിക്കുക ചെറിയ ആണവബോംബ് '

d

വാഷിംഗ്ടൺ: 'ഇറാനിൽ ആണവായുധമൊന്നും പ്രയോഗിക്കേണ്ട ആവശ്യമില്ല. പക്ഷേ, പ്രയോഗിക്കാൻ പോകുന്നത് ഒരു ചെറിയ ആണവ ബോംബായിരിക്കും...' യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി.

ഇറാൻ, സൗദി - ഹൂതി യുദ്ധങ്ങൾ മൂലം മുൾമുനയിൽ നിൽക്കുന്ന പശ്ചിമേഷ്യയ്ക്ക് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ് ട്രംപ്. നവംബർ 3ലെ യു.എസ് മിഡ്ടേം തിരഞ്ഞെടുപ്പ് കഴിയാതെ ഇറാനിൽ ആക്രമണങ്ങൾ നടത്തില്ലെന്ന് പ്രഖ്യാപിച്ച ട്രംപ് തന്നെ ഭീഷണികൾ ആവർത്തിക്കുന്നത് ഇറാനെ ചൊടിപ്പിക്കുന്നു.

ഇറാനിൽ 'മദർ ഒഫ് ഓൾ ബോംബ്സ് ' എന്നറിയപ്പെടുന്ന ജി.ബി.യു 43/ബി യു.എസ് പ്രയോഗിച്ചേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ജി.ബി.യു 43/ബി വളരെ വലുതാണെന്നും ഒരു ചെറിയ ആണവ ബോംബ് പോലെയാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം യു.എസിന്റെ ഏതു ഭീഷണി നേരിടാനും സജ്ജമാണെന്ന് ഇറാൻ പ്രതികരിച്ചു. അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ച എണ്ണ ടാങ്കറിനെ ഇറാൻ നേവി ആക്രമിച്ചു.

# വായുവിൽ

പൊട്ടിത്തെറിക്കും


 യു.എസിന്റെ പക്കലുള്ള വലിയ ആണവ ഇതര ആയുധം. അവതരിപ്പിച്ചത് 2003ൽ

 9,800 കിലോഗ്രാം ഭാരം. 30 അടി നീളം. സി - 130 ഹെർകുലീസ് വിമാനത്തിന് മാത്രം വഹിക്കാൻ കഴിയും

 ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് വായുവിൽ വച്ച് പൊട്ടിത്തെറിച്ച് ഒരു വലിയ പ്രദേശത്തെ ഒന്നടങ്കം തകർക്കും

 ബങ്കർ ബസ്റ്റർ ബോംബ് ( ഭൂമിയിലേക്ക് ആഴത്തിൽ തുരന്നുകയറുന്നവ) അല്ലാത്തതിനാൽ ഇറാനിലെ ഭൂഗർഭ ആണവ കേന്ദ്രങ്ങളെ തകർക്കാൻ ഫലപ്രദമല്ല

 2017ൽ അഫ്ഗാനിസ്ഥാനിൽ ഐസിസിനെതിരെ പ്രയോഗിച്ചു


# സൈനിക സംഘർഷങ്ങൾ സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതങ്ങൾ അന്താരാഷ്ട്ര സമൂഹം ഗൗരവമായിട്ടെടുക്കണം. ഇതിന്റെ ഫലം ഭാവി തലമുറകളാകും അനുഭവിക്കേണ്ടിവരിക.

- മസൂദ് പെസഷ്‌കിയാൻ,

പ്രസിഡന്റ്, ഇറാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360