
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ 20 ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം. കൂടിക്കാഴ്ച മുംബയിൽ നടക്കുമെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു. ഊർജ്ജ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്നു മുതൽ 22 വരെ റൂബിയോ ഇന്ത്യ സന്ദർശിക്കും. റൂബിയോ മുംബയിലേക്ക് ജയശങ്കറിനെ വിളിപ്പിച്ചത് വിദേശകാര്യ മന്ത്രാലയം അറിഞ്ഞില്ലേയെന്നും മന്ത്രിയുടെ പരിപാടികൾ യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞാണോ അറിയേണ്ടതെന്നും രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു. തുടർന്നാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ കൂടിക്കാഴ്ച സ്ഥിരീകരിച്ചത്. ഡൽഹിക്ക് പുറത്ത് വിദേശ രാഷ്ട്രത്തലവൻമാരുമായി കൂടിക്കാഴ്ച നടത്തുന്നത് അസാധാരണമല്ലെന്നും വിവിധ ഇന്ത്യൻ നഗരങ്ങളിൽ ഇത്തരം പരിപാടികൾ പതിവെന്നും വിശദീകരിച്ചു. യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി 19, 20 തീയതികളിലും മുംബയിൽ കൂടിക്കാഴ്ച നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |