
വാഷിംഗ്ടൺ: യു.എസിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 3 കുട്ടികൾക്ക് ദാരുണാന്ത്യം. ഒരു അദ്ധ്യാപികയും കൊല്ലപ്പെട്ടു. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒറിഗണിലെ സിൽവർ റെയിൽ എലിമെന്ററി സ്കൂളിലായിരുന്നു സംഭവം. സ്കൂളിൽ അതിക്രമിച്ചു കയറിയ 16കാരനായ അക്രമി മുന്നിൽകണ്ടവരെ വെടിവച്ചു വീഴ്ത്തി. ഇയാളെ പ്രദേശവാസി വെടിവച്ചു കൊന്നു. 5, 8, 11 വീതം വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. 7 വയസുള്ള കുട്ടിയ്ക്കും അദ്ധ്യാപികയ്ക്കും ഗുരുതര പരിക്കേറ്റു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. എഫ്.ബി.ഐ അന്വേഷണം തുടങ്ങി. യു.എസിലെ സ്കൂളുകളിലും കോളേജുകളിലുമായി 52 കൂട്ടവെടിവയ്പുകളാണ് ഇക്കൊല്ലമുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |