
ദുബായ്: യു.എ.ഇയിൽ 15 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു. ക്യാബിനറ്റ് തീരുമാനം പ്രാബല്യത്തിൽ വന്നു. കുട്ടികൾ സോഷ്യൽ മീഡിയയിൽ ഇടപെടലുകൾ നടത്താനോ പോസ്റ്റോ കമന്റോ അപ്‌ലോഡ് ചെയ്യാനോ ഷെയർ ചെയ്യാനോ പാടില്ല. പബ്ലിക് ഗ്രൂപ്പുകളിൽ ചേരാനും പാടില്ല. സോഷ്യൽ മീഡിയ കമ്പനികൾ ഡിജിറ്റലായോ എ.ഐ സഹായത്തോടെയോ പ്രായം പരിശോധിച്ച് ഉറപ്പാക്കണം. പ്രായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്താനും കുട്ടികളുടെ നിലവിലെ അക്കൗണ്ടുകൾ അസാധുവാക്കാനും ടെക് കമ്പനികൾക്ക് 12 മാസത്തെ സമയം അനുവദിച്ചു. പാലിക്കാത്ത കമ്പനികൾക്ക് പിഴ ഈടാക്കും. 15-16 പ്രായമുള്ളവർക്ക് ഉപയോഗ സമയം നിജപ്പെടുത്തുന്നത് അടക്കം സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കമ്പനികളോട് നിർദ്ദേശിച്ചു. ഇത്തരം നടപടി സ്വീകരിക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് യു.എ.ഇ.
# കുട്ടികൾ ഫോണിൽ ഒതുങ്ങുന്നു...
സോഷ്യൽ മീഡിയ ഉപയോഗത്തിലൂടെ കുട്ടികൾ ഫോണിലേക്ക് മാത്രം ചുരുങ്ങുന്നു
ഇത് അവരുടെ മാനസികാരോഗ്യത്തെയും സ്വഭാവത്തെയും ബാധിക്കും
കൗമാരക്കാരിലെ മാനസിക പ്രശ്നങ്ങൾ ഉയരുന്നെന്നും പഠനങ്ങൾ
സൈബർ തട്ടിപ്പുകളും അപകടകരമായ ഗെയിമുകളും വ്യാപകം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |