SignIn
Kerala Kaumudi Online
Monday, 29 June 2026 10.42 AM IST

മോദിക്ക് സീഷെൽസ് ബഹുമതി

d

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സീഷെൽസിലെ 'ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ പ്രസിഡൻഷ്യൽ ബഹുമതി നൽകി ആദരിച്ചു. സെയ്ഷെൽസ് സന്ദർശനത്തിനിടെ പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയാണ് പ്രത്യേക ചടങ്ങിൽ ബഹുമതി സമ്മാനിച്ചത്. മോദിക്ക് ലഭിക്കുന്ന 34-ാം അന്താരാഷ്ട്ര പുരസ്‌കാരമാണിത്.

പ്രധാനമന്ത്രിയുടെ നേതൃത്വം, വികസ്വര രാജ്യങ്ങളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കൽ, കാലാവസ്ഥാവ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങൾ, സമുദ്രവിഭവങ്ങളുടെ സുസ്ഥിര പരിപാലനം തുടങ്ങിയവയ്‌ക്കുള്ള അംഗീകാരമായാണ് ബഹുമതി.

സീഷെൽസുമായുള്ള നയതന്ത്രബന്ധത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അംഗീകാരം, ഇരുരാജ്യങ്ങളും തമ്മിലുള്ള സവിശേഷമായ സൗഹൃദം കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയ്‌ക്കായി പ്രവർത്തിക്കുന്ന രാജ്യങ്ങൾക്ക് അവാർഡ് സമർപ്പിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360