
കാരക്കാസ്: വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരിൽ അർജന്റീനയിൽ നിന്നുള്ള ഫുട്ബോൾ താരം ലൂക്കാസ് ട്രെജോയുടെ കുടുംബവും. ലൂക്കാസിന്റെ ഭാര്യ യാനിന മാരനെല്ലയും മക്കളായ ആരോൺ, ഐൻഹോവ എന്നിവരുമാണ് മരിച്ചത്. ലാ ഗ്വൈര സംസ്ഥാനത്ത് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ് തകരുകയായിരുന്നു. യാനിനയുടെയും മക്കളുടെയും മൃതദേഹങ്ങൾ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. വെനസ്വേലൻ ഫുട്‌ബോൾ ക്ലബ്ബായ മാരിറ്റിമോയുടെ പ്രതിരോധ താരമാണ് ലൂക്കാസ്. അപകട സമയം കാരക്കാസിലായിരുന്ന ലൂക്കാസ് സുരക്ഷിതനാണ്. അതേ സമയം, ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 1430 പേർ കൊല്ലപ്പെട്ടു. കാണാതായെന്ന് കരുതുന്ന 50,000 ത്തിലേറെ പേർക്കായി തെരച്ചിൽ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |