
വാഷിംഗ്ടൺ: വൈറ്റ് ഹൗസിലെ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചെറുമകൾ കൈ ട്രംപിനെതിരെ വിമർശനം. വൈറ്റ് ഹൗസിലെ സ്വകാര്യ താമസഇടങ്ങളും മറ്റും സാധാരണക്കാർക്ക് തുറന്നുകാട്ടുന്നതായിരുന്നു കൈയുടെ വീഡിയോ. വൈറ്റ് ഹൗസിലെ അതീവ രഹസ്യമായ സ്ഥലങ്ങളുടെ അപൂർവ ദൃശ്യങ്ങളും വീഡിയോയിലൂടെ കാണാൻ സാധിച്ചു. വൈറ്റ് ഹൗസിലെ ഏറ്റവും ചരിത്രപ്രസിദ്ധമായ മുറികളിലൊന്നായ ലിങ്കൺ ബെഡ്‌റൂമിലാണ് താൻ താമസിച്ചതെന്നും 19കാരിയായ കൈ വെളിപ്പെടുത്തി.
വ്ലോഗിനെ ഒരു വിഭാഗം പ്രശംസിച്ചെങ്കിലും മറ്റ് ചിലർ വിമർശനവുമായി രംഗത്തെത്തി. ഔദ്യോഗിക പദവികളൊന്നുമില്ലാത്ത ഒരു കൗമാരക്കാരിക്ക് അതീവ സുരക്ഷാ പ്രാധാന്യമുള്ള വൈറ്റ് ഹൗസിൽ ഇത്തരം അനുമതികൾ നൽകുന്നത് ഉചിതമാണോ എന്ന് പലരും ചോദിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |