SignIn
Kerala Kaumudi Online
Saturday, 04 July 2026 9.20 AM IST

യൂറോപ്പ് ജനത എ.സിയ്ക്ക് പിന്നാലെ

d

പാരീസ് : ചൂടുകാരണം വീടിലിരിക്കാനാവാത്ത സ്ഥിതി. യൂറോപ്പിൽ ആളുകൾ കൂട്ടത്തോടെ എ.സിയും ഫാനുകളും വാങ്ങുകയാണ്. ഫ്രാൻസിലെ പാരീസിലുള്ള ചില കടകളിൽ സ്റ്റോക്ക് തീർന്നത് വഴക്കിലും കൈയാങ്കളിയിലും കലാശിച്ചു. ഉഷ്ണതരംഗം ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്ന് ഫ്രാൻസാണ്.

യൂറോപ്പിൽ എയർ കണ്ടീഷനിംഗ് അപൂർവമായിരുന്നു. ചൂട് 40 ഡിഗ്രി സെൽഷ്യസും കടന്ന് കുതിക്കുന്നതോടെയാണ് ആളുകളുടെ മനോഭാവം മാറിയത്. കഴിഞ്ഞ മാസത്തെ ഒരു സർവേയിൽ ഫ്രാൻസിലെ പത്തിൽ എട്ട് പേരും എ.സി പരിസ്ഥിതിക്ക് യോജിച്ചതല്ലെന്നാണ് അഭിപ്രായപ്പെട്ടത്.

എ.സിയുടെ ഇറക്കുമതിയും യൂറോപ്പിൽ കുത്തനെ ഉയർന്നിട്ടുണ്ട്. ചൈനീസ് എ.സികൾക്കാണ് പ്രിയം. 2025ലെ ആകെ ഇറക്കുമതിയിൽ 45.7 ശതമാനവും ചൈനയുടേതാണ്. 15.1 ശതമാനവുമായി തായ്‌ലൻഡാണ് പിന്നിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360