
ന്യൂയോർക്ക് : യു.എസ് പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്‌റ്റും പ്രൊഫഷണൽ ഫുട്ബോൾ താരം ട്രാവിസ് കെൽസിയും വിവാഹിതരായി. മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ന്യൂയോർക്ക് സിറ്റിയിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിലായിരുന്നു ചടങ്ങ്. കലാ-കായിക മേഖലയിലെ സെലിബ്രിറ്റികളെ സാക്ഷിയാക്കി ആഡംബരമായി നടന്ന ചടങ്ങിന് നേതൃത്വം നൽകിയത് ഇരുവരുടെയും അടുത്ത സുഹൃത്തായ നടൻ ആഡം സാൻഡ്‌ലറാണ്. 1,000ത്തോളം അതിഥികൾ പങ്കെടുത്തു. വിവാഹത്തിന് മുന്നേ വിവിധ ചാരിറ്റി സംഘടനകൾക്ക് ടെയ്‌ലറും ട്രാവിസും ചേർന്ന് 2.6 കോടി ഡോളർ സംഭാവന നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |